ഇറാന്‍ ക്വാഡ്സ് ഫോഴ്സിന്റെ മുതിര്‍ന്ന ഉപദേശകന്‍ റാസി മൗസവി ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

ഇസ്രയേല്‍ സിറിയയില്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ വിദേശ സൈനിക വിഭാഗമായ ക്വാഡ്സ് ഫോഴ്സിന്റെ മുതിര്‍ന്ന ഉപദേശകന്‍ റാസി മൗസവി കൊല്ലപ്പെട്ടു.

author-image
webdesk
New Update
ഇറാന്‍ ക്വാഡ്സ് ഫോഴ്സിന്റെ മുതിര്‍ന്ന ഉപദേശകന്‍ റാസി മൗസവി ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

ടെഹ്റാന്‍: ഇസ്രയേല്‍ സിറിയയില്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ വിദേശ സൈനിക വിഭാഗമായ ക്വാഡ്സ് ഫോഴ്സിന്റെ മുതിര്‍ന്ന ഉപദേശകന്‍ റാസി മൗസവി കൊല്ലപ്പെട്ടു. തിങ്കളാഴ്ചയാണ് റാസി കൊല്ലപ്പെട്ടതെന്ന് ഇറാന്‍ ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ഡമാസ്‌കസിന്റെ പ്രാന്തപ്രദേശത്ത് സെയ്നാബിയാ ജില്ലയില്‍ നടത്തിയ ആക്രമണത്തിലാണ് റാസി മൗസവി കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. മിസൈല്‍ ആക്രമണമാണ് ഉണ്ടായതെന്ന് റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു. ഇസ്രയേല്‍ ചെയ്ത ക്രിമിനല്‍ കുറ്റത്തിന് കനത്ത വില നല്‍കേണ്ടിവരുമെന്ന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസി മുന്നറിയിപ്പ് നല്‍കി.

റാസി മൗസവിയെ ലക്ഷ്യമിട്ട് മൂന്ന് മിസൈലുകള്‍ തൊടുത്തുവിട്ടെന്ന് ഇറാന്‍ ഔദ്യോഗിക മാധ്യമം അറിയിച്ചു. ആക്രമണമുണ്ടായ സ്ഥലത്ത് പുകയുയരുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടു. സിറിയയില്‍ തങ്ങളുടെ രണ്ട് സേനാംഗങ്ങള്‍ ഡിസംബര്‍ രണ്ടിന് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍ ആരോപിച്ചിരുന്നു. അതേസമയം, ഇസ്രയേല്‍ സംഭവത്തോട് പ്രതികരിച്ചിട്ടില്ല.

2020-ല്‍ ബാഗ്ദാദില്‍ യു.എസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ക്വാഡ്സ് കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ കൂട്ടാളിയാണ് റാസി മൗസവി. അടുത്ത ആഴ്ച സുലൈമാനി വധത്തിന്റെ നാലാം വാര്‍ഷികം ആചരിക്കാനിരിക്കെയാണ് റാസി മൗസവി കൊല്ലപ്പെടുന്നത്. 2020-നുശേഷം കൊല്ലപ്പെടുന്ന ക്വാഡ്സിന്റെ ഉന്നത നേതാവ് കൂടിയാണ് റാസി.

iran war Latest News israel newsupdate razi maussavi