രാജ്യത്ത് മുസ്ലീങ്ങളെക്കാള്‍ സുരക്ഷിതര്‍ പശുക്കള്‍: ശശി തരൂര്‍

By Shyma Mohan.23 Jul, 2018

imran-azhar


ന്യൂഡല്‍ഹി: രാജ്യത്ത് മുസ്ലീങ്ങളെക്കാള്‍ സുരക്ഷിതര്‍ പശുക്കളാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍. രാജസ്ഥാനിലെ ആല്‍വാര്‍ ആള്‍ക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു ശശി തരൂര്‍. വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ കുറഞ്ഞു എന്ന് അവകാശപ്പെടുന്ന ബിജെപി മന്ത്രിമാര്‍ യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ തയ്യാറാവാത്തത് എന്തുകൊണ്ടാണെന്നും ശശി തരൂര്‍ ചോദിച്ചു. നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചിരുന്നു. ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ പോലീസ് അലംഭാവം കാണിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ വിമര്‍ശനം. രാഹുലിന്റെ വിമര്‍ശനത്തിനെതിരെ കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ രംഗത്തെത്തിയിരുന്നു. പശുക്കടത്ത് ആരോപിച്ച് ആല്‍വാറില്‍ അക്ബര്‍ ഖാന്‍ എന്ന 28കാരനെയാണ് ജനക്കൂട്ടം മര്‍ദ്ദിച്ചു കൊന്നത്.

 

OTHER SECTIONS