ഇറ്റലിയില്‍ പാലം തകര്‍ന്ന് 35 പേര്‍ മരിച്ചു

By Shyma Mohan.14 Aug, 2018

imran-azhar


    റോം: ഇറ്റലിയിലെ തുറമുഖ നഗരമായ ജനോവയിലെ പാലം തകര്‍ന്നുവീണ് 35 പേര്‍ മരിച്ചു. പ്രാദേശിക സമയം ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കെട്ടിടങ്ങളുടെയും വാഹനങ്ങളുടെയും മുകളിലേക്ക് പാലം തകര്‍ന്നുവീണത്. ഇരുപതിലധികം വാഹനങ്ങള്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 200ഓളം അഗ്നിശമനസേനാംഗങ്ങളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 1960ല്‍ നിര്‍മ്മിച്ച പാലം 2016ലാണ് അറ്റകുറ്റപ്പണി നടത്തിയത്.