അവധിയില്‍ പോകാനുള്ള കാരണം പീന്നീട് വ്യക്തമാക്കാമെന്ന് ജേക്കബ് തോമസ്

By sruthy .19 Jun, 2017

imran-azharതിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും അവധിയില്‍ പോകാനുണ്ടായ കാര്യവും കാരണവും പിന്നീട് പറയുമെന്ന് ജേക്കബ് തോമസ്. സര്‍ക്കാരാണോ താനാണോ ഈ കാര്യം ആദ്യം പറയുകയെന്ന് നോക്കാമെന്നും അദ്ദേഹം പറഞ്ഞു.

 

ഐഎംജി ഡയറക്ടറായി ചുമതലയേറ്റ ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ജേക്കബ് തോമസ് ഇക്കാര്യം വ്യക്തമാക്കിയത്. ഐഎംജി ഡയറക്ടര്‍ ഓഫീസും വിജിലന്‍സ് ഡയറക്ടര്‍ ഓഫീസും റോഡിന് അടുത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി. പോലീസ് മേധാവിയാകുമോയെന്ന ചോദ്യത്തിന് നാളത്തെ കാര്യങ്ങള്‍
ഇന്ന് പ്രവചിക്കാനാകിലെ്‌ളന്നും അദ്ദേഹം പറഞ്ഞു.

 

ഒരുവര്‍ഷത്തേക്കാണു നിയമനം. കാലാവധി തികയ്ക്കുമെന്ന് ഒരുറപ്പുമിലെ്‌ളന്ന് ജേക്കബ് തോമസ് പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിദഗ്ധപരിശീലനം നല്‍കുന്ന സ്ഥാപനമാണ് ഐഎംജി.

 

 

OTHER SECTIONS