ഗണേഷ് ദിലീപിനെ സന്ദര്‍ശിച്ചത് ജയില്‍ ചട്ടങ്ങള്‍ പാലിച്ചെന്ന് സൂപ്രണ്ട്

By sruthy sajeev .14 Sep, 2017

imran-azhar


കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപെ്പട്ടു ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ നടനും എംഎല്‍എയുമായ കെ.ബി. ഗണേഷ് കുമാര്‍ സന്ദര്‍ശിച്ചതില്‍ അസ്വാഭാവികമായി ഒന്നുമിലെ്‌ളന്ന് ജയില്‍ സൂപ്രണ്ട്. ജയില്‍ ചട്ടങ്ങള്‍ പാലിച്ചാണ് ദിലീപിനെ ഗണേഷ് കുമാര്‍ കണ്ടതെന്നും ജയില്‍ സൂപ്രണ്ടിന്റെ റിപേ്പാര്‍ട്ടില്‍ പറയുന്നു.

 

ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. അരമണിക്കൂര്‍ നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ കേസിനെ കുറിച്ച് സംസാരിച്ചിട്ടില്‌ള. ഗണേഷ് ജയിലിന് പുറത്ത് സംസാരിച്ചത് എന്തെന്ന് അറിയില്‌ള. പ്രതികള്‍ ആരും ദിലീപിനെ കണ്ടിട്ടിലെ്‌ളന്നും റിപേ്പാര്‍ട്ടില്‍ പറയുന്നു.

 


കോടതിയില്‍ സമര്‍പ്പിച്ച റിപേ്പാര്‍ട്ടിലാണ് സൂപ്രണ്ട് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. സെപ്റ്റംബര്‍ രണ്ടു മുതല്‍ അഞ്ച് വരെ ദിലീപിനെ സന്ദര്‍ശിച്ചവരുടെ പട്ടികയും സൂപ്രണ്ട് കോടതിക്ക് കൈമാറി. ഗണേഷ് കുമാറിന്റെ ജയില്‍ സന്ദര്‍ശനം വലിയ വിവാദങ്ങല്‍ സൃഷ്ടിച്ചിരുന്നു. ഇതേതുടര്‍ന്നു സിനിമക്കാരുടെ കൂട്ടത്തോടെയുള്ള സന്ദര്‍ശനത്തില്‍ അധികൃതര്‍ നിയന്ത്രണം ഏര്‍പെ്പടുത്തിയിരുന്നു.