By Rajesh Kumar.23 01 2021
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ വേദനിലയം മ്യൂസിയമാകുന്നു. 28 മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം നല്‍കും.
ജയയുടെ അയ്യായിരത്തിലധികം പുസ്തകങ്ങളും അവര്‍ ഉപയോഗിച്ചിരുന്ന വിവിധ വസ്തുക്കളും ജീവിതവുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഇവിടെ പ്രദര്‍ശിപ്പിക്കും.
മറീന ബീച്ചിലെ ജയ സ്മാരകം അനധികൃത സ്വത്ത് കേസിലെ ശിക്ഷാ നടപടിയുടെ ഭാഗമായി വേദനിലയം ആദായ നികുതി വകുപ്പ് ഏറ്റെടുത്തിരുന്നു. പിന്നീട് 67.9 കോടി രൂപ പിഴയൊടുക്കിയാണ് തമിഴ്നാട് സര്‍ക്കാര്‍ ഇത് തിരികെ ഏറ്റെടുത്തത്.