ജയലളിതയുടെ മരണം തകര്‍ത്ത ബന്ധം

By Subha Lekshmi B R.21 Apr, 2017

imran-azhar

ചെന്നൈ: ജയലളിതയുടെ അനന്തരവള്‍ ദീപയുടെ ഭര്‍ത്താവ് മാധവന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. എംജിആര്‍ ദ്രാവിഡ മുന്നേറ്റ കഴകം (എംജിഡിഎംകെ) എന്നാണ് പാര്‍ട്ടിയുടെ പേര്.

 

രാഷ്ട്രീയ പ്രവേശം കുടുംബബന്ധങ്ങളില്‍ അസ്വാരസ്യം സൃഷ്ടിക്കുന്നത് ഇത് ആദ്യമായല്ല. എന്നാല്‍, ഇന്നേവരെ രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ലാതിരുന്ന രണ്ടുപേരുടെ ജീവിതത്തില്‍ രാഷ്ട്രീയ മോഹം ഉണ്ടാക്കിയ തിരിച്ചടിക്ക് ഉത്തമ ഉദാഹരണമാണ് ജയലളിതയുടെ അനന്തരവള്‍ ദീപ ജയകുമാറിന്‍റെ ജീവിതം. ജയലളിത അന്തരിച്ചതോടെയാണ് ജയയുടെ രാഷ്ട്രീയ പ ിന്‍ഗാമിയെന്ന അവകാശവാദവുമായി ദീപ രംഗത്തെത്തിയത്. സഹോദരനും ഭര്‍ത്താവും ഉള്‍പ്പെടെയുളളവര്‍ അന്ന് അവരെ പിന്തുണച്ചു. ജയയോട് അവര്‍ക്കുളല രൂപസാദൃശ്യവും മറ്റും അന്ന് പ്രചരിപ്പിക്കപ്പെട്ടു. ശശികല പക്ഷവും ഒപിഎസ് വിഭാഗവും തമ്മില്‍ പോര് രൂക്ഷമായപ്പോള്‍ ദീപ ഒപിഎസ് പക്ഷത്തിനൊപ്പം നില്‍ക്കുകയും പിന്നീട് സ്വന്തം പാര്‍ട്ടി പ്രഖ്യാപിക്കുകയും
ചെയ്തു.എംജിആര്‍ അമ്മ ദീപ പേരവൈ എന്ന പേരില്‍ ജയലളിതയുടെ 69~ാം പിറന്നാള്‍ദിനത്തിലാണ് ദീപ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചത്.

 

പിന്നീട് ഭര്‍ത്താവ് മാധവന്‍ ദീപയുമായി ഇടയുകയും പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നു. ദീപയെ ദുഷ്ട ശകതികള്‍ പിടികൂടിയതായും അതിനാലാണ് താന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചതെന്നും മാധവന്‍ പറഞ്ഞിരുന്നു.

loading...

OTHER SECTIONS