ജിഷ്ണു വധക്കേസ് ; പ്രതിപ്പട്ടികയിലള്ള അധ്യാപകര്‍ ഒളിവില്‍

By sruthy sajeev .13 Feb, 2017

imran-azhar


തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയുമായി ബന്ധപെ്പട്ട് പൊലീസ് കേസെടുത്ത അഞ്ചുപേര്‍ ഒളിവില്‍.
കേസെടുത്തവരെ അന്വേഷിച്ച് ഇവരുടെ വീട്ടിലെത്തി പോലീസിന് ആരെയും കണ്ടെത്താനായില്‌ള.

 

വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് കേസ്
എടുത്തിട്ടുള്ളത്. ഇവര്‍ക്കെതിരെ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തുമെന്നാണ് സൂചന. നെഹ്‌റു കോളേജിലെ അധ്യാപകനായ പ്രവീണും പി.ആര്‍.ഒയും പ്രതിയാകും.
ഇവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പൊലീസ് തുടങ്ങിയതായി നേരത്തേ സൂചന ഉണ്ടായിരുന്നു. അതേസമയം വിദ്യാര്‍ത്ഥികള്‍ക്കെതിരെ വധഭീഷണി മുഴക്കിയതുമായി ബന്ധപെ്പട്ട് നെഹ്‌റുകോളേജ് ചെയര്‍മാന്‍ കൃഷ്ണദാസ് മുന്നോട്ടുവെച്ച വാദങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞു.

 

വധഭീഷണി മുഴക്കിയ ദിവസം കോളേജിലില്‌ളായിരുന്നുവെന്ന ചെയര്‍മാന്റെ വാദം തെറ്റാണെന്ന് വ്യക്തതമായി. പി കൃഷ്ണദാസ് ക്യാംപസിലുണ്ടായിരുന്നതായി ദൃശ്യങ്ങള്‍ പുറത്തായിട്ടുമുണ്ട്. കൃഷ്ണദാസിനെതിരെയും കേസെടുക്കാനുള്ള ആലോചനയുണ്ട്. ആത്മഹത്യാ പ്രേരണക്കുറ്റം കൂടി ചുമത്തി വടക്കാഞ്ചേരിയിലെ മജിസ്‌ട്രേറ്റ് കോടതിയില്‍ പോലീസ് ഇന്ന് റിപേ്പാര്‍ട്ട് നല്‍കും