ജിഷ്ണു കേസ്: ആത്മഹത്യാ പ്രേരണക്കുറ്റം നിലനില്‍ക്കുമോ എന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

By Shyma Mohan.07 Apr, 2017

imran-azhar


    കൊച്ചി: ആത്മഹത്യാ പ്രേരണക്കുറ്റം ജിഷ്ണു കേസില്‍ നിലനില്‍ക്കുമോ എന്ന് കേരള ഹൈക്കോടതി. ആത്മഹത്യാ പ്രേരണക്കുറ്റം നിലനില്‍ക്കണമെങ്കില്‍ വ്യക്തമായ കാരണം വേണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. കൂടാതെ ജിഷ്ണു കോപ്പിയടിച്ചിട്ടില്ല എന്നതിന് എന്താണ് തെളിവാണുള്ളതെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു. ജിഷ്ണു കോപ്പിയടിച്ചു എന്ന ആരോപണം വ്യാജമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കൂടാതെ കോപ്പിയടിച്ചതിന് തെളിവായിട്ടാണ് പ്രിന്‍സിപ്പലിന്റെയും സഹപാഠിയുടെയും മൊഴി നല്‍കിയതെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ജിഷ്ണു കേസിലെ മൂന്നും നാലും പ്രതികളായ ശക്തിവേലിനെയും പ്രവീണിനെയും അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പ് നല്‍കണമെന്ന് പ്രതികള്‍ ആവശ്യപ്പെടുകയുണ്ടായി. അതേസമയം ഇതില്‍ ഉറപ്പ് നല്‍കാനാവില്ലെന്നും പ്രതികളെ കണ്ടാലുടന്‍ അറസ്റ്റ് ചെയ്യുമെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ അടുത്ത തിങ്കളാഴ്ച കോടതി വീണ്ടും പരിഗണനക്കെടുക്കും.


loading...