കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം എല്‍ ഡി എഫിന്റെ ഒത്തുകളിയെന്ന് ബി ജെ പി

By S R Krishnan.17 Feb, 2017

imran-azhar

 

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുന്ന പ്രതി നെഹ്‌റു കോളേജ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കാന്‍ ഒത്തുകളിച്ച കേരളത്തിന്റെ നിയമമന്ത്രി എ.കെ.ബാലന്‍ രാജിവയ്ക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. എ കെ ബാലന്റെ ബാര്യ ഇതേ സഥാപനത്തിലെ ജീവനനക്കാരിയാണ്. അതിനാല്‍ കൃഷ്ണദാസിന് മുന്‍കൂര്‍ജാമ്യം ലഭിച്ചതില്‍ ഗൂഢാലോചനയുണ്ടെന്നും കോടതിയില്‍ ഇവരെല്ലാം ചേര്‍ന്ന് നടത്തിയ ഒത്തുകളിയാണിതെന്നും ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ പ്രസ്താവനയില്‍ ആരോപിച്ചു.

 

കളക്ടര്‍ വിളിച്ചു ചേര്‍ത്തസമാധാന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അനുവദിക്കണം എന്നായിരുന്നു കൃഷ്ണദാസിന്റെ ജാമ്യാപേക്ഷയിലെ ഒരുപ്രധാന വാദം. എന്നാല്‍ കൃഷ്ണദാസിനെ യോഗത്തിനു ക്ഷണിച്ചിരിന്നില്ലെന്നും പ്രിന്‍സിപ്പാളിനെയാണ് ക്ഷണിച്ചതെന്നും കളക്ടര്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നു. ജാമ്യാപേക്ഷ പരിഗണിക്കുന്ന സമാധാന ചര്‍ച്ച കഴിഞ്ഞിരുന്നുവെന്നതും കോടതില്‍ നിന്നും മറച്ചുവച്ചു. ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ കൃഷ്ണദാസിനെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ വക്കീല്‍ സ്വീകരിച്ചത്. അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ കോടതിയില്‍ഉണ്ടായിട്ടും അവരാരും ഈ ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ നടപടിയെടുത്തില്ല എന്നതും അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണ്.

 

OTHER SECTIONS