ജിഷ്ണുകേസ്: ഒളിവിലുള്ള പ്രതികളുടെ വിവരം നല്‍കിയാല്‍ ഒരുലക്ഷം ഇനാം

By S R Krishnan.06 Apr, 2017

imran-azharതിരുവനന്തപുരം: ജിഷ്ണു പ്രണോയ് കേസില്‍ ഒളിവിലുള്ള പ്രതികളായ ശക്തിവേലിനെയും പ്രവീണിനെയും കണ്ടെത്താന്‍ സഹായകമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പൊലീസ് ഒരുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചു. പൊലീസിന്റെ സര്‍വസന്നാഹങ്ങളുമുപയോഗിച്ച് പ്രതികളെ പിടികൂടാന്‍ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. നിതിന്‍ അഗര്‍വാളിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. നിലവിലുള്ള എസ്.പി അക്ബറിന്റെ സംഘം ക്രൈംബ്രാഞ്ചിന്റെ പ്രത്യേകസംഘത്തിനൊപ്പം ചേരും. ഇവരെ പിടികൂടാന്‍ എല്ലാ സംസ്ഥാനങ്ങളിലേയും പൊലീസ് മേധാവിമാര്‍ക്ക് ഡി.ജി.പി കത്തയച്ചു. പ്രത്യേകസംഘത്തിലെ അംഗങ്ങള്‍ക്ക് ഡി.ജി.പിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെതന്നെ രാജ്യത്തെവിടെയും പോകുന്നതിന് അനുമതി നല്‍കി. ഒളിവിലുള്ളവരുടെ സ്വത്ത് കണ്ടെത്തുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കും. ജിഷ്ണുവിനും കുടുംബത്തിനും നീതി ഉറപ്പാക്കുന്നതിന് സംസ്ഥാന പൊലീസിന്റെ ഭാഗത്തുനിന്ന് എല്ലാ നടപടികളും ഉണ്ടാകുമെന്ന് ഡി.ജി.പി അറിയിച്ചു.

OTHER SECTIONS