ജിഷ്ണുവിന്റെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ പുറത്ത്

By sruthy sajeev .03 Apr, 2017

imran-azhar

 


തൃശൂര്‍: പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ പുറത്ത്. സാങ്കേതിക സര്‍വകലാശാല പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപെ്പട്ടുള്ള സമരത്തിന് ജിഷ്ണു നേതൃത്വം നല്‍കിയിരുന്നു. മാനേജ്‌മെന്റിന്റെ ശത്രുതയ്ക്ക് കാരണം ഇതാണെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
പരീക്ഷ മാറ്റണമെന്നാവശ്യപെ്പട്ട് ജിഷ്ണു വിദ്യാഭ്യാസമന്ത്രിക്ക് ഇ-മെയില്‍ അയച്ചിരുന്നു. വിദ്യാര്‍ഥി നേതാക്കള്‍ക്കും ജിഷ്ണു സന്ദേശമയച്ചിരുന്നു എന്നാണ് വിവരം.

OTHER SECTIONS