കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ സുപ്രീംകോടതിയില്‍

By sruthy sajeev .24 Mar, 2017

imran-azhar


കൊച്ചി: ജിഷ്ണു പ്രണോയ്യുടെ മരണവുമായി ബന്ധപെ്പട്ട കേസില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ റദ്ദാക്കണമെന്നു അവശ്യപെ്പട്ട്
ജിഷ്ണുവിന്റെ അമ്മ സുപീം കോടതിയില്‍ ഹര്‍ജി നല്‍കി. സ്വാശ്രയ കോളജുകളില്‍ ഇടിമുറികളുണ്ടെന്നും അനീതിക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ ഇടിമുറികളില്‍ എത്തി
ക്കുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.

 

പാമ്പാടി നെഹ്‌റു കോളജിലെ ഇടിമുറിയില്‍നിന്നു രക്തക്കറ കണ്ടെത്തിയെന്നും ഇതു സംബന്ധിച്ചു ചില കാര്യങ്ങള്‍ കോടതിയെ ബോധിപ്പിക്കാന്‍ അവസരം നല്‍കണമെന്നും ഹര്‍ജിയില്‍ അവശ്യപെ്പട്ടു. ഇനി സ്വാശ്രയ കോളജുകളില്‍ ജിഷ്ണുമാര്‍ ഉണ്ടാകരുതെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യപേക്ഷ റദ്ദാക്കണമെന്നും ഹര്‍ജിയില്‍ അവശ്യപെ്പട്ടു. കൃഷ്ണദാസിനെ ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

 

ലക്കിടി കോളേജിലെ വിദ്യര്‍ത്ഥി ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദിച്ച കേസിലാണ് നെഹ്‌റു കൊളേജ് ചെയര്‍മാന്‍ കൃഷ്ണദാസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ പൊലീസ് അറസ്റ്റിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. കൃഷ്ണദാസിന് ജാമ്യം അനുവദിക്കുകയും ചെയ്തു.

 

 

OTHER SECTIONS