ജിഷ്ണുവിന്‍റെ ആത്മഹത്യ: മാനേജ്മെന്‍റിന്‍റെ ഗൂഢാലോചനയെന്ന് പൊലീസ്

By Subha Lekshmi B R.13 Feb, 2017

imran-azhar

തൃശൂര്‍:പാന്പാടി നെഹ്റു എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോളജ് മാനേജ്മെന്‍റിനെ കുറ്റപ്പെടുത്തി പൊലീസ് റിപ്പോര്‍ട്ട്. ജിഷ്ണു കോപ്പിയടിച്ചെന്ന് ആരോപിക്കുന്നതല്ളാതെ തെളിവുകളൊന്നും മാനേജ്മെന്‍റിന്‍െറ കൈവശമില്ളെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. പൂര്‍വവൈരാഗ്യത്തോടെയാണ് കോളജ് മാനേജ്മെന്‍റ് ജിഷ്ണുവിനോട് പെരുമാറിയതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോളജില്‍ നടന്ന ചില സമരങ്ങള്‍ക്കു പിന്നിലെ ജിഷ്ണുവിന്‍റെ പങ്കും മാനേജ്മെന്‍റിന്‍െറ ചില തീരുമാനങ്ങളോടുള്ള ജിഷ്ണുവിന്‍െറ എതിര്‍പ്പുമാണ് വൈരാഗ്യത്തിന് കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

പരീക്ഷയ്ക്കുശേഷം കോളജ് വൈസ് പ്രിന്‍സിപ്പലിന്‍െറ ഓഫിസില്‍വച്ച് ജിഷ്ണുവിന് മര്‍ദ്ദമേറ്റതായും പൊലീസ് കണ്ടെത്തി. ഇതിനുശേഷമാണ് ജിഷ്ണു ആത്മഹത്യ ചെയ്തത്. ഗൂഢാലോചനയില്‍ നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസ്, കോളജ് പ്രിന്‍സിപ്പല്‍ തുടങ്ങിയവരും പങ്കാളികളാണെന്നാണ് വിവരം. അതിനിടെ, ജിഷ്ണു ആത്മഹത്യ ചെയ്ത കേസില്‍ നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍പി. കൃഷ്ണദാസ് അടക്കം അഞ്ചു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കൃഷ്ണദാസാണ് ഒന്നാം പ്രതി. മര്‍ദനം, ആത്മഹത്യാ പ്രേരണ തുടങ്ങിവയാണു കുറ്റങ്ങള്‍. ജാമ്യമില്ളാവകുപ്പനുസരിച്ചാണു കേസ്. വടക്കാഞ്ചേരി കോടതിയില്‍ പൊലീസ് കേസ് രേഖകള്‍ നല്‍കും.

അതേസമയം, കേസില്‍ പ്രതികളായ അധ്യാപകര്‍ ഒളിവില്‍ പോയതായി പൊലീസ് വ്യക്തമാക്കി. വൈസ് പ്രിന്‍സിപ്പല്‍ അടക്കം അഞ്ചുപേരുടെ വീടുകളില്‍ പൊലീസ് എത്തിയെങ്കിലുംഇവരെ കണ്ടെത്താനായില്ള. വൈസ് പ്രിന്‍സിപ്പലിനെത്തേടി പൊലീസ് സംഘം തമിഴ്നാട്ടിലേക്കു തിരിച്ചു.

loading...