ജിഷ്ണുവിന്റെ മരണം ; നശിപ്പിക്കപെ്പട്ട സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ ശ്രമം

By sruthy sajeev .17 Feb, 2017

imran-azhar

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളജിലെ ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപെ്പട്ട് ക്‌ളാസ് മുറികളിലെ നശിപ്പിക്കപെ്പട്ട സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍
പൊലീസ് ശ്രമം തുടങ്ങി. ഇതിനായി പൊലീസ് സംഘം ഫോറന്‍സിക് ലാബിനെ സമീപിച്ചു. ജിഷ്ണുവിനെ ക്‌ളാസ് മുറിയില്‍ മര്‍ദിച്ചെന്നാണ് പൊലീസ് വിലയിരുത്തല്‍.

 


ക്‌ളാസ് മുറിയില്‍നിന്ന് രക്തക്കറ പൊലീസ് കണ്ടെത്തിയിരുന്നു. മുന്‍പ് ദൃശ്യങ്ങള്‍ക്കായി ശ്രമം നടത്തിയിരുന്നെങ്കിലും അവ നശിപ്പിക്കപ്പെട്ടിരുന്നു. നേരത്തെ, ജിഷ്ണുവിന്റെ
മരണത്തില്‍ നെഹ്‌റു ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ പി.കൃഷ്ണദാസിനെ ഒന്നാം പ്രതിയാക്കി പൊലീസ് അന്വേഷണ റിപേ്പാര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

 


വൈസ് പ്രിന്‍സിപ്പല്‍, പിആര്‍ഒ, അധ്യാപകന്‍ സി.പി. പ്രവീണ്‍, പരീക്ഷാ ജീവനക്കാരന്‍ ദിപിന്‍ എന്നിവരാണ് മറ്റ് പ്രതികള്‍. പ്രേരണക്കുറ്റം, മര്‍ദനം, ഗൂഢാലോചന,
വ്യാജരേഖ ചമയ്ക്കല്‍, തെളിവു നശിപ്പിക്കല്‍, വ്യാജ ഒപ്പിടല്‍ എന്നീ എട്ട് വകുപ്പുകള്‍ ചേര്‍ത്താണ് അഞ്ച് പേര്‍ക്കെതിരെ അന്വേഷണ സംഘം കോടതിയില്‍ റിപേ്പാര്‍ട്ട്
സമര്‍പ്പിച്ചത്.

OTHER SECTIONS