ജിഷ്ണു പ്രണോയ് കേസിൽ ഒളിവില്‍ കഴിയുന്ന പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ ആരംഭിച്ചു

By BINDU PP.07 Apr, 2017

imran-azhar

 


തിരുവനന്തപുരം: ജിഷ്ണു പ്രണോയ് കേസിൽ ഒളിവില്‍ കഴിയുന്ന പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ ആരംഭിച്ചു. ഒളിവില്‍ കഴിയുന്ന പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ കഴിഞ്ഞ ദിവസം അറിയിച്ചുരുന്നു. അതേസമയം പ്രതികള്‍ സംസ്ഥാനം വിട്ടു പോയിട്ടുണ്ടാവുമെന്ന് സൂചനകളെ തുടര്‍ന്ന് പൊലീസ് അയല്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയ പ്രതികളെ പിടികൂടുന്നതിനുവേണ്ടി ക്രൈംബ്രാഞ്ച് എഡിജിപി നിതിന്‍ അഗര്‍വാളിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. രണ്ടാഴ്ച്ചയ്ക്കകം പൊലീസിന്റെ എല്ലാ സംവിധാനവും ഉപയോഗിച്ച് പ്രതികളെ പിടികൂടണമെന്ന കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

OTHER SECTIONS