സ​മ​രം പോ​ലീ​സി​നെ​തി​രെ​യാ​ണെ​ന്നും സ​ർ​ക്കാ​രി​നെ​തി​രെ​യ​ല്ലെന്ന്: ജി​ഷ്ണു പ്ര​ണോ​യി​യു​ടെ അ​മ്മ മ​ഹി​ജ

By BINDU PP.06 Apr, 2017

imran-azhar

 തിരുവനന്തപുരം: സമരം പോലീസിനെതിരെയാണെന്നും സർക്കാരിനെതിരെയല്ലെന്നും ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ. പോലീസ് നടപടിക്കിടെ പരിക്കേറ്റ് മെഡിക്കൽ‌ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മഹിജ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. കേസിൽ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യുംവരെ സമരം തുടരുമെന്നും മഹിജ പറഞ്ഞു. ഡിജിപി ഓഫീസിന്‍റെ മുന്നില്‍നിന്ന് പോലീസിന്‍റെ കാട്ടിക്കൂട്ടലാണിത്. പോലീസിനെതിരെയാണ് സമരം. പോലീസ് നടപടിയെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത് എന്താണെന്ന് അറിയില്ലെന്നും അവർ പറഞ്ഞു.

OTHER SECTIONS