വൈസ് പ്രിന്‍സിപ്പാളിന്റെ മുറിയിലും വിവാദമായ ഇടിമുറിയിലും ഫോറന്‍സിക് സംഘം രക്തക്കറ കണ്ടെത്തി

By Dipin Mananthavady .16 Feb, 2017

imran-azhar

നെഹ്‌റു കോളേജ് വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്നും സമീപത്തുള്ള ഇടിമുറിയില്‍ നിന്നും രക്തക്കറ കണ്ടെത്തി. ജിഷ്ണുവിനെ മരണാസന്നനായി കണ്ടെത്തിയ മുറിയിലും രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. ഇന്ന് നടന്ന ഫോറസിക് പരിശോധനയിലാണ് രക്തക്കറ കണ്ടെത്തിയിരിക്കുന്നത്.

 

ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയ രക്തക്കറ ജിഷ്ണുവിന്റേതാണോയെന്ന് ഉറപ്പിക്കാന്‍ പരിശോധനയ്ക്ക് അയക്കും. കഴിഞ്ഞ ദിവസം ജിഷ്ണുവിനെ മരണാസന്നനായി കാണപ്പെട്ട ശുചിമുറിയുടെ ഭിത്തിയില്‍ രക്തക്കറ ഉണ്ടായിരുന്നതായുള്ള സഹപാഠിയുടെ മൊഴിയുടെ ശബ്ദദേഖ കഴിഞ്ഞ ദിവസം കലാകൗമുദി ഓണ്‍ലൈന്‍ പുറത്തു വിട്ടിരുന്നു.

loading...