ജിഷ്ണുവിന്‍റെ മരണം: സ്വാശ്രയ എന്‍ജിനീയറിങ്​​ കോളജ്​​ മാനേജ്​​മെന്‍റ്​​ അസോസിയേഷന്‍ ഇന്ന് യോഗം ചേരും

By Subha Lekshmi B R.11 Jan, 2017

imran-azhar

കൊച്ചി: സ്വാശ്രയ എന്‍ജിനീയറിങ് കോളജ് മാനേജ്മെന്‍റ് അസോസിയേഷന്‍ ഇന്ന് അടിയന്തിര യോഗം ചേരും. കൊച്ചിയിലെ അസോസിയേഷന്‍ ആസ്ഥാനത്താണ് യോഗം.എഞ്ചിനീയിറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് എഞ്ചിനീയറിംഗ് കോളേജുകള്‍ക്ക് നേരെ അക്രമം ഉയരുന്ന പശ്ചാത്തലത്തിലാണ് യോഗം.ജിഷ്ണുവിന്‍റെ മരണത്തില്‍ ദുഖമുണ്ടെങ്കിലും പാന്പാടി നെഹ്റു എഞ്ചിനീയറിംഗ് കോളേജ് അടിച്ച് തകര്‍ത്തത് അംഗീകരിക്കാനാവില്ളെന്ന നിലപാടിലാണ് അസോസിയേഷന്‍. നിലവിലെ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട തുടര്‍നപടികള്‍ യോഗം വിലയിരുത്തും

OTHER SECTIONS