കൊച്ചിയിലെ സ്വാശ്രയ മാനേജ്മെന്‍റ് കോളജ് അസോസിയേഷന്‍ ഓഫീസ് അടിച്ചുതകര്‍ത്തു

By Subha Lekshmi B R.11 Jan, 2017

imran-azhar

കൊച്ചി: പാന്പാടി നെഹ്റു കോളജില്‍ ജിഷ്ണു പ്രണോയ് എന്ന വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് കൊച്ചിയിലെ സ്വാശ്രയ മാനേജ്മെന്‍റ് കോളജ് അസോസിയേഷന്‍റെഓഫീസിലേക്ക് കെഎസ് യു നടത്തിയ മാര്‍ച്ചില്‍ വ്യാപക അക്രമം. ഓഫീസിന്‍െറ ജനല്‍ ചില്ളുകളും ബള്‍ബുകളും മറ്റ് ഉപകരണങ്ങളും പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. ഓഫീസിന്‍െറ ഗേറ്റും പ്രതിഷേധക്കാര്‍ തല്ളിത്തകര്‍ത്തു. 30 ഓളം കെഎസ് യു പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി എത്തിയത്. അക്രമം നടക്കുന്പോള്‍ മാനേജ്മെന്‍റ് പ്രതിനിധികളുടെ യോഗം ഓഫീസിനുള്ള നടക്കുന്നുണ്ടായിരുന്നു. അക്രമ വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ള.

OTHER SECTIONS