ജിഷ്ണു ആത്മഹത്യ അര്‍ക്കുമറിയാത്ത ഏതോ കാരണത്താല്‍ : നെഹ്‌റുഗ്രൂപ്പ് ചെയര്‍മാന്‍

By S R Krishnan.16 Jan, 2017

imran-azharതൃശൂര്‍: തൃശൂര്‍ പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയുടെ മരണം ആര്‍ക്കും അറിയാത്ത എതോ കാരണത്താലെന്ന പ്രസ്താവനയുമായി നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ് രംഗത്ത്. ജിഷ്ണുവിന്റെ മരണം സംബന്ധിച്ച് ദുരൂഹതകളും അനാവശ്യമായ കെട്ടുകഥകളുമാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നതെന്നും കോളേജിനെയും എന്നെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു. കോപ്പിയടിച്ച സംഭവത്തില്‍ പ്രിന്‍സിപ്പാളിന്റെ മുറിയില്‍ വച്ച് ജിഷ്ണുവിനെ 'സ്‌നേഹപൂര്‍വം' ഉപദേശിക്കുക മാത്രമാണ് ചെയ്തത്. സംഭവത്തില്‍ പോലീസ് അന്വേഷണത്തിനൊപ്പം തന്നെ മാനേജ്‌മെന്റ് സ്വന്തം നിലയ്ക്കും അന്വേഷണം നടത്തുമെന്നും അന്വേഷണ കമ്മിഷന്‍ ഏഴു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കുറ്റക്കാര്‍ ആരെങ്കിലുമുണ്ടെങ്കില്‍ നടപടി എടുക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. മാനേജ്‌മെന്റിന് ഒന്നും മറച്ചു വയ്ക്കാനില്ലെന്നും അദ്ദേഹം അവകാശപ്പെട്ടിട്ടു. സംഭവ സമയത്ത് താന്‍ നാട്ടില്‍ ഇല്ലാതിരുന്നതിനാലാണ് പ്രതികരണം വൈകിയതെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ചെയര്‍മാന്‍ വിശദീകരിച്ചു.

 

OTHER SECTIONS