ജിഷണുവിന്റെ മരണം: പ്രിന്‍സിപ്പല്‍ അടക്കം 5 പേര്‍ക്കെതിരെ കേസെടുത്തു

By Shyma Mohan.12 Feb, 2017

imran-azhar


ഒറ്റപ്പാലം: പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണു ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രിന്‍സിപ്പല്‍ അടക്കം 5 പേര്‍ക്കെതിരെ കേസ്. പ്രിന്‍സിപ്പല്‍ എസ്.വരദരാജന്‍, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, ജിഷ്ണു കോപ്പിയടിച്ചെന്ന് പറഞ്ഞു പിടിച്ച ഇന്‍വിജിലേറ്ററായിരുന്ന അധ്യാപകന്‍ സി.പി പ്രവീണ്‍, പരീക്ഷാ ഹാളില്‍ ഡ്യൂട്ടിക്കുണ്ടായിരുന്ന വിപിന്‍, വിമല്‍ എന്നവര്‍ക്കെതിരെയാണ് ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തിരിക്കുന്നത്.

 

അന്വേഷണ സംഘത്തിന്റെ പ്രത്യേക യോഗത്തിലാണ് തീരുമാനം. നേരത്തെ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്ന കേസാണ് ഇപ്പോള്‍ ആത്മഹത്യാപ്രേരണക്കുറ്റം ചേര്‍ത്ത് ക്രിമിനല്‍ കേസാക്കി മാറ്റിയിരിക്കുന്നത്.

OTHER SECTIONS