വ്യാജ ആത്മഹത്യക്കുറിപ്പ് തയാറാക്കിയതില്‍ സുധാകരന് പങ്കുണ്ടെന്ന് ജിഷ്ണുവിന്‍റെ പിതാവ്

By Subha Lekshmi B R.05 Jul, 2017

imran-azhar

തൃശൂര്‍: കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനെതിരെ പാന്പാടി നെഹ്റു കോളജില്‍ ദുരുഹസാഹചര്യത്തില്‍ മരിച്ച ജിഷ്ണുപ്രണോയിയുടെ പിതാവ് അശോകന്‍ രംഗത്ത്. നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിനൊപ്പം ചേര്‍ന്നു കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് അശോകന്‍ ആരോപിച്ചു. കൈക്കൂലി വാങ്ങി കേസ് അട്ടിമറിക്കാനാണ് സുധാകരന്‍ ശ്രമിക്കുന്നത്. വ്യാജ ആത്മഹത്യക്കുറിപ്പ് തയാറാക്കിയതില്‍ സുധാകരന് പങ്കുണ്ട്. കെ.സുധാകരനെതിരെ കേസ് എടുക്കണമെന്നും അശോകന്‍ ആവശ്യപ്പെട്ടു.

 

കഴിഞ്ഞദിവസം കൃഷ്ണദാസിനെതിരെ നിയമവിദ്യാര്‍ഥിയായ ഷെഹീര്‍ ഷൌക്കത്തലി നല്‍കിയ മര്‍ദനക്കേസ് പിന്‍വലിക്കാന്‍ കെ.സുധാകരന്‍ നടത്തിയ ഒത്തുതീര്‍പ്പു ചര്‍ച്ച പ്രതിഷേധത്തിന് കാരണമായിരുന്നു. നെഹ്റുഗ്രൂപ്പിന്‍റെ പ്രതിനിധികളും പരാതിക്കാരന്‍റെ ബന്ധുക്കളും തമ്മില്‍ ചര്‍ച്ച നടക്കുന്നതിനിടെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ രംഗത്തെത്തുകയായിരുന്നു. എന്നാല്‍ ജിഷ്ണു കേസിലല്ള ചര്‍ച്ച നടത്തിയതെന്നും ന്യായമായ മറ്റൊരു കേസിലാണ് ഒത്തു തീര്‍പ്പിനെത്തിയതെന്നുമാണ് സുധാകരന്‍ പ്രതികരിച്ചത്.

loading...