38000 പേരില്‍ ക്യാന്‍സറിന് കാരണമായി: ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി പൗഡര്‍ വില്‍പന നിര്‍ത്തി

By Shyma Mohan.12 08 2022

imran-azhar

 

ന്യൂയോര്‍ക്ക്: ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ടാല്‍ക്ക് അധിഷ്ഠിത ബേബി പൗഡറിന്റെ വില്‍പന 2023ഓടെ അവസാനിപ്പിക്കുന്നു.

 

കമ്പനിയുടെ ടാല്‍ക്ക് പൗഡറുകള്‍ ഉപയോഗിക്കുന്നതു മൂലം 38000ത്തോളം പേര്‍ക്ക് ക്യാന്‍സര്‍ ബാധിക്കാന്‍ കാരണമായെന്ന് കോടതിയെ സമീപിച്ചതിന്റെ പരിണിത ഫലമായിരുന്നു കമ്പനി വില്‍പന നിര്‍ത്തിവെക്കുന്നതിലേക്ക് എത്തിച്ചത്. ക്യാന്‍സര്‍ ബാധിക്കുന്നതായ പ്രചാരണങ്ങളെ തുടര്‍ന്ന് ഡിമാന്‍ഡ് കുറഞ്ഞതോടെയാണ് യുഎസിലും കാനഡയിലും പൗഡര്‍ വില്‍പന ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ അവസാനിപ്പിച്ചത്.

 

എന്നാല്‍ വില്‍പന ആഗോളതലത്തില്‍ അവസാനിപ്പിക്കുന്നതായ അറിയിപ്പിലും കമ്പനി ആരോപണങ്ങള്‍ നിഷേധിച്ചു. പതിറ്റാണ്ടുകളായി നടത്തിയ ശാസ്ത്രീയ പരിശോധനകളില്‍ ടാല്‍ക്ക് സൂരക്ഷിതവും ആസ്ബസ്‌റ്റോസ് രഹിതവുമാണെന്ന് തെളിയിച്ചിട്ടുള്ളതായി കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

OTHER SECTIONS