ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തകൻ വെടിയേറ്റ് മരിച്ചു ; 3 പേർ അറസ്റ്റിൽ

By online desk .25 08 2020

imran-azhar

 


ഉത്തർപ്രദേശ് ; ഹിന്ദി വാർത്താ ചാനലിൽ ജോലിചെയ്യുന്ന 42 കാരനായ രത്തൻ സിങ്ങിനെയാണ് വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകുന്നേരം ബല്ലിയ ജില്ലയിലെ ഫെഫ്ന പ്രദേശത്തെ ഖേത്ന ഗ്രാമത്തിലായിരുന്നു സംഭവം.

 

ഇയാളുടെ വീട്ടിൽ നിന്നും 700 മീറ്റർ അകലെയുള്ള ഗ്രാമത്തലവന്റെ വീട്ടിലാണ് മാധ്യമപ്രവർത്തകനെ മരിച്ചനിലയിൽ കണ്ടെത്തിയത്. വെടിവച്ചുകൊല്ലുന്നതിന് മുമ്പ് രത്തൻ സിങ്ങിനെ മർദ്ദിച്ചതായും പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രത്തന്റെ ബന്ധുക്കളായ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു.

OTHER SECTIONS