മാധ്യമപ്രവര്‍ത്തകര്‍ പൂര്‍ണമായും സ്വാതന്ത്ര്യത്തിന് അര്‍ഹര്‍ ; പിന്തുണയോടെ യുഎന്‍

By parvathyanoop.29 06 2022

imran-azhar

ന്യൂയോര്‍ക്ക് : തങ്ങള്‍ എഴുതിയതിന്റെയും പ്രവര്‍ത്തിച്ചതിന്റെയും പറഞ്ഞ കാര്യങ്ങളുടെയും പേരില്‍ മാധ്യമപ്രവര്‍ത്തകര്‍ ജയിലിലാവാന്‍ പാടില്ലെന്ന് യുഎന്‍. ഓള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് യുഎന്‍ അധ്യക്ഷന്‍ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്റ്റെഫാനെ ഡ്യൂജ്ജരിക് ഇങ്ങനെ പ്രതികരിച്ചത്. 'ഒരു തരത്തിലുമുള്ള പീഡനത്തിന് വിധേയമാകാതെ സ്വതന്ത്രമായി ജോലി ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അവസരമൊരുക്കണം'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

സ്വതന്ത്രമായി പെരുമാറാനും ഇടപെടാനും മാധ്യമപ്രവര്‍ത്തകരെ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. സുബൈറിന്റെ ജാമ്യത്തിനു വേണ്ടിയാണോ യുഎന്‍ വാദിക്കുന്നത് എന്ന ചോദ്യത്തിന് 'ഇവിടെ ഇരിക്കുന്നവര്‍ ഉള്‍പ്പെടെ എല്ലാ മാധ്യമപ്രവര്‍ത്തകരും സമ്പൂര്‍ണ്ണ സ്വാതന്ത്ര്യത്തിന് അര്‍ഹരാണ്' എന്ന് ഡ്യൂജ്ജരിക്ക് മറുപടി നല്‍കി.

 

പ്രമുഖ ഫാക്ട് ചെക്കിങ് വെബ്‌സൈറ്റായ ഓള്‍ട്ട് ന്യൂസ് സഹസ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ സുബൈര്‍ മുഹമ്മദിനെ നാലു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യാന്‍ ഡല്‍ഹി കോടതി അനുമതി നല്‍കിയിരുന്നു. സുബൈറിനെ അഞ്ചു ദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് ആവശ്യമുന്നയിച്ചു. ആളുകളുടെ മതവികാരം മുറിപ്പെടുത്തുന്ന ട്വീറ്റുകള്‍ ജനശ്രദ്ധ പിടിച്ചുപറ്റാന്‍ സുബൈര്‍ പുറത്തുവിട്ടുവെന്ന് പോലീസ് കോടതിയില്‍ ആരോപിച്ചു.

 

 

OTHER SECTIONS