കെ.വി തോമസ് ഇനി എ.കെ.ജി സെന്ററിൽ പോയി അഭിപ്രായം പറഞ്ഞാൽ മതി; കെ മുരളീധരൻ

By santhisenanhs.14 05 2022

imran-azhar

 

കൊച്ചി: കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട കെവി തോമസ് ഇനി എകെജി സെന്ററിൽ പോയി അഭിപ്രായം പറഞ്ഞാൽ മതിയെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. മുഖ്യമന്ത്രിക്ക് അമേരിക്കയിൽ പോയി വന്നതിൽ പിന്നെ എന്ത് പറ്റിയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

 

കോൺഗ്രസിൽ നിന്ന് തന്നെ പുറത്താക്കിയെന്ന ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് കെവി തോമസ് പറഞ്ഞിരുന്നു. തന്നെ പുറത്താക്കേണ്ടത് എഐസിസി ആണെന്നും കെപിസിസി അദ്ധ്യക്ഷൻ നുണ പറയുകയാണെന്നുമാണ് കെവി തോമസ് പറഞ്ഞത്. ഇതിനോടാണ് കെ മുരളീധരന്റെ പ്രതികരണം.

 

പൊതുകടം കയറി കേരളം ശ്രീലങ്കയുടെ അവസ്ഥയിലേക്ക് പോവുകയാണ്. ട്വന്റി 20യുമായി യുഡിഎഫിന് അഭിപ്രായ വ്യത്യാസമില്ലെന്നും പരസ്യമായി ട്വന്റി 20യോട് വോട്ട് അഭ്യർത്ഥിക്കുകയാണെന്നും കെ മുരളീധരൻ പറഞ്ഞു.

 

മുഖ്യമന്ത്രി വന്നതിൽ ആശങ്കയില്ലെന്ന് കോൺഗ്രസ് നേതാവ് ബെന്നി ബെഹ് നാൻ പറഞ്ഞിരുന്നു. ക്യാമ്പ് ചെയ്തു എന്നത് കൊണ്ട് വോട്ട് മറിക്കാൻ മുഖ്യമന്ത്രിക്കാവില്ലെന്നും കോൺഗ്രസിന് അനുകൂലമാകുമെന്നും അദ്ദേഹം പറഞ്ഞു.

 

കെജ്‌രിവാൾ വരുന്നത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടല്ല. തൃക്കാക്കരയിൽ അനുകൂല തരംഗമാണുള്ളത്. കൂടുതൽ ചെറുപ്പക്കാർ വരുന്നുവെന്നും ബെന്നി ബെഹ്‌നാൻ പറഞ്ഞു.

 

മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ സാധാരണക്കാരുടെ മനസ്സിൽ വേദനയുണ്ടാക്കി. ന്യായീകരിക്കാൻ സാധിക്കില്ല. മാനസിക അവസ്ഥക്ക് എന്ത് പറ്റി ഭൂരിപക്ഷം വർധിപ്പിക്കും.ആം ആദ്മി, ട്വന്റി സ്ഥാനാർഥി ഇല്ലാത്തത് കോൺഗ്രസിന് അനുകൂല ഘടകമാണ്. അകന്നു പോയ പ്രവർത്തകരെ ഒപ്പം നിർത്തും. നഷ്ടമായ വോട്ടുകൾ പിടിച്ചെടുക്കുമെന്നും ബെന്നി ബെഹ്‌നാൻ പറഞ്ഞു.

 

OTHER SECTIONS