കെ എസ് എഫ് ഇ ഓഫിസേഴ്‌സ് അസോസിയേഷന്റെ 22 മത് സംസ്ഥാന സമ്മേളനം ഏപ്രില്‍ 15ന്

By Raji.14 Feb, 2018

imran-azhar

കൊച്ചി : കെ എസ് എഫ് ഇ ഓഫിസേഴ്‌സ് അസോസിയേഷന്റെ 22 മത് സംസ്ഥാന സമ്മേളനം ഏപ്രില്‍ 15 നു എറണാകുളം ടൗണ്‍ ഹാളില്‍നടക്കും. സമ്മേളനത്തിന് മുന്നോടിയായുള്ള സ്വാഗത സംഘ രൂപീകരണ യോഗം കെ കെ ഇന്റര്‍ നാഷണല്‍ഹോട്ടലില്‍ പ്രൊഫ കെ വി തോമസ് എം പി ഉദ്ഘാടനം ചെയ്തു .

അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് ആന്റോ ആന്റണി എം പി അധ്യക്ഷത വഹിച്ചു . ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് കെ കെ ഇബ്രാഹിംകുട്ടി ,ഡിസിസി സെക്രട്ടറി കെ എക്‌സ് സേവ്യര്‍ ,ഷൈജു കേളന്തറ ,അസോസിയേഷന്‍ ഭാരവാഹികളായ എം എസ് ചന്ദ്രബോസ് ,എന്‍ എ മന്‍സൂര്‍ ,മുരളീധരന്‍ നായര്‍ ,ഷാനി പോള്‍,കെ ജെ തോമസ്, ,അഡ്വ സജീവന്‍ എന്നിവര്‍ സംസാരിച്ചു .യോഗത്തില്‍ ഡിസിസി പ്രസിഡണ്ട് ടി ജെ വിനോദ് ചെയര്‍മാനായി നൂറ്റിയൊന്നംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു