By online desk .25 11 2020
സ്കൂൾ കോഴയുമായി ബന്ധപ്പെട്ട പരാതിയിലെ രേഖകളുടെ വ്യക്തത തേടിയാണ് കെ.എം. ഷാജി എം.എൽ.എയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്തേക്കുക. കഴിഞ്ഞ ദിവസം ചാർട്ടേഡ് അക്കൗണ്ടന്റ് മുഖേന ഷാജി രേഖകൾ സമർപ്പിച്ചിരുന്നു.
വീട് നിർമാണത്തിന് ചെലവഴിച്ച പണം, ഭൂമിയിടപാട്, തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം, കുടുംബാംഗങ്ങളുടെ അക്കൗണ്ടിലേക്ക് വന്ന പണം എന്നിവയുടെ വിവരം നൽകാനു ഇ.ഡി ആവശ്യപ്പെട്ടിരുന്നു. ഈ വിവരങ്ങളാണ് കഴിഞ്ഞ ദിവസം കെ.എം. ഷാജി കൈമാറിയത്. എന്നാലിത് നേരത്തെ നൽകിയ കണക്കുകളുടെ അനുബന്ധ വിവരങ്ങൾ മാത്രമാണിതെന്നും കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയേണ്ടതുണ്ടെന്നുമാണ് ഇ.ഡിയുടെ നിലപാട്. മുൻപ് രണ്ടു തവണയായി 25 മണിക്കൂറിലേറെ സമയം ഷാജിയെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.