കരുനാ​ഗപ്പള്ളിയിൽ കണ്ടെയ്നര്‍ ലോറി പാഞ്ഞുകയറി ഒരാള്‍ മരിച്ചു

By online desk .27 11 2020

imran-azhar

 


കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയില്‍ കണ്ടെയ്നര്‍ ലോറി പാഞ്ഞുകയറി ഒരാള്‍ മരിച്ചു. പത്രവിതരണക്കാര്‍ക്കിടയിലേക്കാണ് ലോറി പാഞ്ഞുകയറിയത്. തൊടിയൂര്‍ സ്വദേശി 65കാരൻ യൂസഫാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ബാദുഷ എന്നയാളെ ഗുരുതര പരിക്കുകളോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഇന്ന് പുലര്‍ച്ചെ അഞ്ചേകാലോടെ മഹാദേവര്‍ക്ഷേത്രത്തിന് സമീപത്താണ് അപകടമുണ്ടായത്. പത്രക്കെട്ടുകള്‍ തരം തിരിക്കുന്നതിനിടെയാണ് പത്രവിതരണക്കാര്‍ക്കിടയിലേക്ക് കണ്ടെയ്നര്‍ ലോറി പാഞ്ഞുകയറിയത്. വാഹനം നിയന്ത്രണം വിട്ടുവരുന്നത് കണ്ട് മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടതുകൊണ്ടാണ് ഒരു വന്‍ ദുരന്തം ഒഴിവായത്.

OTHER SECTIONS