പിന്‍ഭാഗം മൃദുലമെന്ന് സന്ദേശം; ഹര്‍ത്താല്‍ ദിവസം വീട്ടില്‍ വച്ച് കെ.സി.വേണുഗോപാല്‍ ബലാത്ക്കാരം ചെയ്തു

By webdesk.09 Nov, 2017

imran-azhar

തിരുവനന്തപുരം: മുന്‍ കേന്ദ്രമന്ത്രി കെ.സി വേണുഗോപാല്‍ സരിതയെ ബലാത്ക്കാരം ചെയ്തെന്നും അവരെ ശാരീരികമായി അവശയാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗം
കെ.സി വേണുഗോപാല്‍ അവരെ ഒരു മീറ്റിംഗില്‍വച്ച് കാണുകയും അതിന് ശേഷം അവരെ ഫോണില്‍ കൂടി വിളിക്കുകയും ശല്യമുണ്ടാക്കുകയും ചെയ്തു. ഇത് ടീം സോളാറിന്‍റെ ഒരു പുതിയ ബ്രാഞ്ചിന്‍റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കെ.സി.വേണുഗോപാലിനെ അദ്ദേഹത്തിന്‍റെ ആലപ്പുഴയിലെ "രാജീവം'' എന്നവീട്ടില്‍വച്ച് കണ്ടപ്പോഴായിരുന്നു. അയാള്‍ സമയവും തീയതിയും തരുകയും, അവര്‍ നന്ദി പറഞ്ഞതിനുശേഷം എഴുന്നേറ്റപ്പോള്‍ അയാള്‍ അവരുടെ പിറക് വശത്ത് കൈകൊണ്ടമര്‍ത്തി. അവര്‍ ഫയല്‍കൊണ്ടയാളെ തടഞ്ഞതിനുശഷം അവരെ തൊടരുതെന്ന് അയാളോട് പറഞ്ഞു. അവരോടൊപ്പം ഉണ്ടായിരുന്ന ജി.എം സാക്ഷിയാണ്. അയാളുടെ ഇടപെടല്‍ കാരണം ഈ വിഷയം ഉപേക്ഷിച്ചു. ഉടന്‍തന്നെ അവരുടെ മൊബൈലില്‍ "വളരെ മുദൃലം' എന്ന സന്ദേശം അവര്‍ക്ക് ലഭിച്ചു. അവര്‍ അയാളെ
വിളിച്ച് ദേഷ്യത്തില്‍ സംസാരിച്ചപ്പോള്‍ "ഇപ്പോഴും നിന്നെ സ്നേഹിക്കുന്നു' എന്ന് മറുപടി പറഞ്ഞു.

 

അതിനുശേഷം മിക്കവാറും ഡല്‍ഹി നന്പരില്‍ നിന്നും വിളികള്‍ വന്നു. അയാള്‍ അവരോട് ഡല്‍ഹിക്ക്ചെല്ളാനും അവരെ കാണാനും ആവശ്യപ്പെടുകയും അല്ളെങ്കില്‍ നിശ്ചയിച്ച പരിപാടിയില്‍ പങ്കെടുക്കുകയില്ള എന്നും അയാള്‍ പറഞ്ഞു. മി. വേണുഗോപാല്‍ ബിജുവിന്‍റെ നന്പറില്‍ വിളിച്ച് അയാളുടെ ഇ.ഒഅപമാനിച്ചു എന്ന് പറയുകയും അവര്‍ ഡല്‍ഹിയിലേക്ക് വന്ന് മാപ്പ് പറഞ്ഞില്ളെങ്കില്‍ അദ്ദേഹം പരിപാടിക്ക് വരികയില്ളെന്നും പറഞ്ഞു. ബാനറുകള്‍, നോട്ടീസുകള്‍ തുടങ്ങിയവ അച്ചടിച്ചതിനാല്‍ ബിജുഅവരെ അടിക്കുകയും പോയി അദ്ദേഹത്തെ കാണാന്‍ ഭീഷണിപ്പെടുത്തികൊണ്ട് പറയുകയും
ചെയ്തു. ഡല്‍ഹിക്കുള്ള ടിക്കറ്റ് കൊടുത്തു. അവര്‍ ഡല്‍ഹിയിലെ ശിവേട്ടന്‍റെ ഭാര്യ ഗീതചേച്ചിയുമൊത്ത് കെ.സിയെ കണ്ടു. അപ്പോള്‍ അദ്ദേഹം അവരെ ഗീതചേച്ചിയില്‍ നിന്നും അല്‍പം മാറ്റിനിര്‍ത്തി അവരെ ഇങ്ങനെ കാണാനല്ള വിളിപ്പിച്ചതെന്ന് ദേഷ്യത്തില്‍ പറഞ്ഞു. അവര്‍ ഒന്നും പറയാതെകൊച്ചിക്ക് മടങ്ങി. അവര്‍ വീണ്ടും അപമാനിച്ചു എന്ന് അദ്ദേഹം ബിജുവിനെ വിളിച്ചു പറഞ്ഞു. ബിജുഅവരെ വീണ്ടും മര്‍ദ്ദിച്ചു. അതിന് ശേഷം രാത്രിയില്‍ മോശപ്പെട്ട സന്ദേശങ്ങളും തുടര്‍ച്ചയായവിളികളും പതിവായി. ഫോണില്‍കൂടി പലതരത്തിലും ഭീഷണിപ്പെടുത്തി.

 

അതിനുശേഷം ഒരു ബി.ജെ.പി ഹര്‍ത്താല്‍ ദിവസം നസറുള്ള അവരെ ഫോണില്‍ കൂടി വിളിച്ച്റോസ് ഹൌസില്‍ വരാന്‍ ആവശ്യപ്പെട്ടു. ഇക്കോ ടൂറിസം പേപ്പര്‍ തയ്യാറായെന്ന് അവരോട് പറഞ്ഞു.അത് വിശ്വസിച്ച് അവര്‍ റോസ് ഹൌസിലേക്ക് വന്നു. അവിടെ മന്ത്രിയെയോ ഏതെങ്കിലും സ്റ്റാഫിനേയോ കണ്ടില്ള, ഗേറ്റില്‍ രണ്ടുപൊലീസുകാര്‍ മാത്രം ഉായിരുന്നു. അവര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മന്ത്രി വരുന്നു, അദ്ദേഹം ഹാളില്‍ ഉണ്ട്. അവര്‍ അവിടേയ്ക്ക് പോയി. കെ.സിയെ അവിടെകില്ള. നസറുള്ളയെ അവിടെയും കാണാതിരുന്നപ്പോള്‍ ഫോണ്‍ ചെയ്തപ്പോള്‍ കതകടയ്ക്കപ്പെട്ടു.കെ.സി അവിടെ ഉായിരുന്നു. അദ്ദേഹം മദ്യപിച്ചിരുന്നു. അയാള്‍ ബലപ്രയോഗത്തിലൂടെ അവരെകൈക്കുള്ളിലാക്കി. കീഴ്പ്പെടുത്തി. അയാള്‍ അവരെ ഉപദ്രവിച്ചു. ചീത്തപേരുകള്‍ വിളിച്ചു. അവരുംചീത്തപേരുകള്‍ വിളിച്ചു. 5 ദിവസത്തോളം എഴുന്നേറ്റ് നില്‍ക്കാനോ നടക്കാനോ പറ്റാത്തവിധംഅയാള്‍ അവരെ ശാരീരികമായി അവശതയിലാക്കി. (അവര്‍ക്കതിന്‍െറ തെളിവ് ലഭിച്ചിട്ടുണ്ട്.) ഇതിനുശേഷവും
രാത്രിയില്‍ ഫോണ്‍ വിളികളും സന്ദേശങ്ങളുമുണ്ടായി.

 

ഒരു മന്ത്രിക്ക് ഭ്രാന്ത് വന്നാല്‍സ്ത്രീകളുടെ സുരക്ഷയെന്താണ്. എതിര്‍ത്താല്‍ ഭീഷണി. ഞാന്‍ നശിച്ചു. അവരുടേയും ഗണേഷ്കുമാറിന്‍റേയും കഥ ബിജു വഴി മാധ്യമങ്ങള്‍ക്ക് കൊടുക്കുമെന്ന് അപ്പോള്‍ ഭീഷണിപ്പെടുത്തി. സരിതയും അയാളുമായി അങ്ങനെ ഒരു കഥയില്ള. അവര്‍ നല്ള സുഹൃത്തുക്കളായിരുന്നു. ആള്‍ക്കാര്‍ക്ക്എന്തും പറയാം. അതവിടെ നില്‍ക്കട്ടെ. ബിജു രാധാകൃഷ്ണന്‍ അവിടെ ഉണ്ടെന്ന് പറഞ്ഞ് അവരെഡല്‍ഹിയിലേക്ക് വിളിപ്പിക്കുകയും വീണ്ടും നശിപ്പിക്കുകയും ചെയ്തു. ബിജു രാധാകൃഷ്ണന്‍പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുമെന്ന് പറഞ്ഞാണ് ഭീഷണി. ഭീഷണികള്‍ മാത്രം. മടുത്തു.ആ ദിവസം കെ.സി ബലമായി ശാരീരികമായി പീഡിപ്പിച്ചത് എ.പിയുടെ പിന്തുണയോടുകൂടിയാണെ
ന്ന് വ്യക്തമാണ്.