കെഎസ്എഫ്ഇയിൽ റെയ്ഡ് നടന്നതിന്റെ വിവരങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വിജിലൻസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ധനമന്ത്രി തോമസ് ഐസക്

By online desk .29 11 2020

imran-azhar

 

വിജിലൻസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ധനമന്ത്രി തോമസ് ഐസക്. കെഎസ്എഫ്ഇ യിൽ റെയ്ഡ് നടന്നതിന്റെ വിവരങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത് സംബന്ധിച്ച് വിജിലൻസിൻ്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച സർക്കാർ പരിശോധിക്കും. കെഎസ്എഫ്ഇയുടെ എതിരാളികൾക്ക് ആയുധമായ പരിശോധന മുഖ്യമന്ത്രി അറിഞ്ഞിട്ടില്ലെന്നും തോമസ് ഐസക് ആലപ്പുഴയിൽ പറഞ്ഞു.

ഓപറേഷൻ ബചതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് സംസ്ഥാനത്തെ 20 കെഎസ്എഫ്ഇ ഓഫീസുകളിൽ വ്യാപക ക്രമക്കേട് കണ്ടെത്തിയത്.സംസ്ഥാന വ്യാപകമായി വിജിലൻസ് പരിശോധന നടത്തിയത് ചിട്ടികളിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് . ബ്രാഞ്ച് മാനേജർമാരുടെ ഒത്താശയോടെ ചില വ്യക്തികൾ ബിനാമി ഇടപാടിൽ ക്രമക്കേട് നടത്തുന്നുവെന്ന പരാതിയെ തുടർന്നായിരുന്നു വിജിലൻസ് നടപടി. 40 ബ്രാഞ്ചുകളിലാണ് പരിശോധന നടത്തിയത് അതിൽ 20 ബ്രാഞ്ചുകളിൽ വ്യാപക ക്രമക്കേടുണ്ടെന്നാണ് വിജിലൻസിന്റെ പുതിയ കണ്ടെത്തൽ. വൈകാതെ ചെറിയ രീതിയിലുള്ള ക്രമക്കേടുകൾ 10 ബ്രാഞ്ചുകളിലും കണ്ടെത്തിയിട്ടുണ്ട്.

OTHER SECTIONS