കുവൈത്ത് വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ടു

By UTHARA.15 11 2018

imran-azhar

കുവൈത്ത് സിറ്റി : കുവൈത്ത് വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ടു . കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് ആണ് അടച്ചത് .വിമാന സര്‍വീസ് ഇന്ന് രാവിലെ 10 മണി വരെ നിര്‍ത്തിവച്ചതായി വ്യോമയാന അധികൃതര്‍ അറിയിക്കുകയും ഉണ്ടായി .ദമാമിലേക്ക്  എയര്‍ ഇന്ത്യയുടെയും ജെറ്റ് എയര്‍വെയ്‌സിന്റെയും വിമാനങ്ങള്‍ തിരിച്ചുവിടുകയും ഒപ്പം കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കുകയും ചെയ്തു  . പുതിയ ഷെഡ്യൂള്‍ സംബന്ധിച്ച വിവരം മനസിലാക്കണമെങ്കിൽ വിമാനങ്ങളില്‍ യാത്ര ചെയ്യാനുള്ളവര്‍ വിമാനത്താവളത്തില്‍ എത്താനും അധികൃതർ അറിയിച്ചു .

OTHER SECTIONS