കെ.വി.കാമത്ത്, സ്വപന്‍ ദാസ് ഗുപ്ത എന്നിവരെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തും

By online desk .19 01 2020

imran-azhar

 

വികസന ബാങ്ക് പ്രസിഡന്റ് കെ വി കാമത്തിനെയും പാര്‍ലമെന്റ് അംഗം സ്വപന്‍ ദാസ് ഗുപ്തയെയും കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്ന് വാര്‍ത്താ ഏജന്‍സി ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.


വലതുപക്ഷ പ്രത്യയശാസ്ത്രജ്ഞനായ ദാസ് ഗുപ്തയെ മാനവ വിഭവശേഷി വികസന മന്ത്രാലയത്തില്‍ ജൂനിയര്‍ മന്ത്രിയായി ഉള്‍പ്പെടുത്താന്‍ സാധ്യത.മുമ്പ് വാണിജ്യ, വ്യവസായ, റെയില്‍വേയുടെ ചുമതല വഹിച്ചിരുന്ന സുരേഷ് പ്രഭു മോദി സര്‍ക്കാരിലേക്ക് തിരിച്ചുവരാനുള്ള സാധ്യതയും കാണുന്നുണ്ട് എന്നാല്‍ വിദഗ്ധരുടെ ബെഞ്ച് ശക്തിപ്പെടുത്തണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചാല്‍ പരിഗണിക്കാവുന്ന സാങ്കേതിക വിദഗ്ധരില്‍ നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് ഉള്‍പ്പെട്ടിരിക്കാമെന്നും ഐഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.


നിലവില്‍ ഷാങ്ഹായ് ആസ്ഥാനമായ ബ്രിക്സ് ബാങ്ക് എന്നറിയപ്പെടുന്ന പുതിയ വികസന ബാങ്കിന്റെ തലവനാണകാമത്ത്്. ഐസിഐസിഐ ബാങ്കിന്റെയും ഇന്‍ഫോസിസിന്റെയുംമുന്‍ ചെയര്‍മാന്‍ കൂടിയാണ് ഇദ്ദേഹം.
സാമ്പത്തിക മാന്ദ്യം രൂക്ഷമാവുകയും പുരോഗതിയുടെ ലക്ഷണങ്ങളൊന്നും കാണിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, പരിചയസമ്പന്നരായ വ്യക്തികളെയാണ് സര്‍ക്കാര്‍ തേടുന്നത്.

 

രണ്ടാംമോദി സര്‍ക്കാര്‍ എട്ട് മാസങ്ങള്‍ പൂര്‍ത്തിയായതോടെ മന്ത്രിസഭയുടെ ആദ്യത്തെ പ്രധാന പുനസംഘടനയെക്കുറിച്ച് ചര്‍ച്ചകള്‍ ശക്തമാണ്. പാര്‍ലമെന്റിന്റെ വരാനിരിക്കുന്ന ബജറ്റ് സമ്മേളനത്തിന് ശേഷം പുന സംഘടന പ്രതീക്ഷിക്കുന്നു.

 

 

OTHER SECTIONS