പ്രായക്കൂടുതലുള്ള പുരുഷനുമായുള്ള വിവാഹത്തിന് സമ്മതം മൂളിയില്ല: ദേശീയ കബഡി താരത്തെ വീട്ടുതടങ്കലിലാക്കി

By Shyma Mohan.14 Feb, 2018

imran-azhar


   ചണ്ഡീഗഡ്: പ്രായക്കൂടുതലുള്ള പുരുഷനുമായുള്ള വിവാഹത്തിന് സമ്മതിക്കാത്തതിനെ തുടര്‍ന്ന് ദേശീയ കബഡി താരത്തെ മാതാപിതാക്കള്‍ വീട്ടുതടങ്കലിലാക്കിയതായി പരാതി. ഹരിയാനയില്‍ നിന്നുള്ള ദേശീയ കബഡി താരമാണ് ജീവന് ഭീഷണിയുണ്ടെന്നും മാതാപിതാക്കള്‍ക്ക് നേരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന വനിതാ കമ്മീഷനും മുഖ്യമന്ത്രിക്കും പോലീസിനും പരാതി നല്‍കിയത്. സെപ്തംബറില്‍ അച്ഛന്‍ തന്നെ കര്‍ണാലിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും അവിടെ വെച്ച് പ്രായക്കൂടുതലുള്ള പുരുഷനെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നെന്ന് യുവതി പരാതിയില്‍ പറയുന്നു. വിവാഹാലോചന നിരസിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ദിവസങ്ങളോളം മുറിയില്‍ പൂട്ടിയിട്ടെന്നും യുവതി ആരോപിച്ചു. വീട്ടുതടങ്കലില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നുവെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിനും പോലീസ് മേധാവിക്കും എഴുതിയ കത്തില്‍ താരം പറയുന്നു. പഠനവും കബഡിയും തുടര്‍ന്നുകൊണ്ടുപോകണമെന്ന് പറഞ്ഞ് വിവാഹാലോചന നിരസിച്ചതാണ് തന്നെ പൂട്ടിയിടാന്‍ കാരണമെന്നും താരം പരാതിയില്‍ പറയുന്നു.

OTHER SECTIONS