ദിലീപിനെ കലാഭവന്‍ ഷാജോണ്‍ സന്ദര്‍ശിച്ചു

By SUBHALEKSHMI B R.03 Sep, 2017

imran-azhar

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെ നടന്‍ കലാഭവന്‍ ഷാജോണ്‍ സന്ദര്‍ശിച്ചു. ആലുവ സബ്ജയിലെത്തിയ ഷാജോണ്‍ 10 മിനിറ്റോളം ദിലീപുമായി സംസാരിച്ചതായാണ് വിവരം.

 

ചുരുങ്ങിയ സമയം മാത്രമാണ് അനുവദിച്ചിരുന്നതെന്നും അതിനാല്‍ കൂടുതല്‍ സംസാരിച്ചില്ളെന്നും സന്ദര്‍ശന ശേഷം മടങ്ങവേ ഷാജോണ്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ ദിലീപിന്‍റെ ഭാര്യയും നടിയുമായ കാവ്യാമാധവനും മകള്‍ മീനാക്ഷിയും, സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയും ജയിലിലെത്തി ദിലീപിനെ കണ്ടിരുന്നു.

 

അച്ഛന്‍റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ അങ്കമാലി മജിസ്ട്രേറ്റ് കോടതി അനുമതി നല്‍കിയതിനു പിന്നാലെയാണ് ഇവര്‍ ദിലീപിനെ സന്ദര്‍ശിച്ചത്. ഇത്തരത്തില്‍ കോടതി അനുവദിച്ച ഇളവ് ചൂണ്ടിക്കാട്ടി ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണ് ഷാജോണും ദിലീപിനെ കാണാനെത്തിയത്.

OTHER SECTIONS