കഥകളി രംഗത്ത് 60 വര്‍ഷം പിന്നിട്ട കലാമണ്ഡലം നമ്പീശന്‍ കുട്ടിക്ക് ജന്മനാടിന്റെ ആദരവ്

By Ambily chandrasekharan.17 Apr, 2018

imran-azhar

 

കൊച്ചി : കഥകളി രംഗത്ത് 60 വര്‍ഷം പിന്നിട്ട കടുങ്ങല്ലൂരിന്റെ അഭിമാനമായ കലാമണ്ഡലം നമ്പീശന്‍ കുട്ടിയെ (കടുങ്ങല്ലൂര്‍ നമ്പീശന്‍ കുട്ടി) ജന്മനാട് ഇന്ന് ( 17- 4 - 2018) ആദരിക്കുന്നു. 'രാത്രി 8 ന് ആലുവ നരസിംഹസ്വാമി ക്ഷേത്ര മൈതാനിയില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ വിവിധ സംഘടനകളും വ്യക്തികളും അദ്ദേഹത്തെ ആദരിക്കുന്നു.മാത്രവുമല്ല 'ചടങ്ങില്‍ ജന്മനാട് നല്‍കുന്ന വിഷുകൈനീട്ടവും ഫലകവും അദ്ദേഹത്തിന് നല്‍കുന്നതുമാണ്. സ്വീകരണ ചടങ്ങിനു ശേഷം അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട അര്‍ജ്ജുന വേഷത്തില്‍ ഗീതോപദേശം, കഥകളി വേഷത്തില്‍ രംഗത്ത് അവതരിപ്പിക്കുന്നു.ചടങ്ങില്‍ സെന്‍ട്രല്‍ വെയര്‍ ഹൗസിംഗ് കോര്‍പറേഷന്‍ ഡയറക്ടര്‍ പ്രദീപ് കുമാര്‍, ദേവസ്വം പ്രസിഡന്റ് സജീവ്, എ.അനില്‍കുമാര്‍,ശ്രീകുമാര്‍ മുല്ലപ്പള്ളി എന്നിവര്‍ പങ്കെടുക്കുന്നു.