രാഹുലുമായി കൂടിക്കാഴ്ച നടത്തി കമല്‍; തമിഴ്‌നാട് രാഷ്ട്രീയം ചര്‍ച്ചാവിഷയമായി

By Shyma Mohan.20 Jun, 2018

imran-azhar


    ന്യൂഡല്‍ഹി: മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമലാഹാസന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. രാഹുലിന്റെ വസതിയിലെത്തി നടത്തിയ കൂടിക്കാഴ്ചയില്‍ തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും സ്ഥിതിഗതികളെക്കുറിച്ചും ചര്‍ച്ച ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രിയങ്ക വധേരയുമായി കമലാഹാസന്‍ സംസാരിച്ചു. രാഷ്ട്രീയത്തെക്കുറിച്ച് ചര്‍ച്ച ചെയ്‌തെന്നും എന്നാല്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള ചര്‍ച്ചയായിരുന്നില്ലെന്നും കമലാഹാസന്‍ പ്രതികരിച്ചു. സൗഹൃദം പുതുക്കല്‍ മാത്രമായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്നും ഉലകനായകന്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസുമായി കമലാഹാസന്റെ മക്കള്‍ നീതി മയ്യം സഖ്യമുണ്ടാക്കുമോ എന്ന ചോദ്യം കമല്‍ തള്ളി. കമലാഹാസനുമായി ഇന്ന് നടത്തിയ കൂടിക്കാഴ്ച തികച്ചും സൗഹാര്‍ദ്ദപരമായിരുന്നെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. ഇരുപാര്‍ട്ടികളെയും സംബന്ധിക്കുന്ന കാര്യങ്ങള്‍ അടക്കം തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്തതായും രാഹുല്‍ പറഞ്ഞു.


OTHER SECTIONS