ചെന്നൈയിലെ ജനങ്ങൾക്ക് പുതിയ വാഗ്ദാനങ്ങളുമായി കമലഹാസൻ

By vaishnavi c s.21 12 2020

imran-azhar


ചെന്നൈ∙: തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനങ്ങൾക്ക് പുതിയ വാഗ്ദാനങ്ങളുമായി മക്കൾ നീതി മയ്യം നേതാവും നടനുമായ കമലഹാസൻ. വീട്ടമ്മമാർക്ക് ശമ്പളം നൽകുമെന്നും എല്ലാ വീടുകളിലും ഇന്റർനെറ്റ് സംവിധാനം നൽകുമെന്നും കമലഹാസൻ പറഞ്ഞു . സ്ത്രീശാസ്ത്രീകരണത്തി മുൻഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സ്വയം തൊഴിൽ ചെയ്യാനുദ്ദേശിക്കുന്നവർക്കും നിക്ഷേപകർക്കും സാമ്പത്തിക സഹായം നൽകും . തന്റെ ലക്ഷ്യം അഴിമതി ഇല്ലാതാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മറ്റു പാർട്ടികളുമായി സഖ്യകക്ഷികളുണ്ടാക്കാൻ താൽപര്യമില്ലെന്നും കമൽഹാസൻ വ്യക്തമാക്കി.

OTHER SECTIONS