പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമംനടപ്പാക്കാതിരിക്കാന്‍ ഒരുസംസ്ഥാനത്തിനും കഴിയില്ല- കപില്‍ സിബല്‍

By online desk .19 01 2020

imran-azhar

കോഴിക്കോട്: പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കാതിരിക്കാന്‍ ഒരു സംസ്ഥാനത്തിനും കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ (കെഎല്‍എഫ്)പറഞ്ഞു.പൗരത്വ രജിസ്ട്രര്‍ നിഷേധിക്കാന്‍ ഒരു വഴിയുമില്ല എന്നും അദ്ദേഹം പറഞ്ഞു.

 

പാര്‍ലമെന്റ് പാസാക്കിയ സിഎഎ, നടപ്പാക്കില്ല എന്ന് ഒരു സംസ്ഥാനത്തിനും പറയാന്‍ കഴിയില്ല. അത് സാധ്യമല്ല, ഭരണഘടനാ വിരുദ്ധവുമാണ്.
ഇതിനെ എതിര്‍ക്കാനും നിയമസഭയില്‍ പ്രമേയം പാസാക്കാനും നിയമം പിന്‍വലിക്കാന്‍വോണ്ടി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാനും കഴിയുമെന്നും , എന്നാല്‍ നടപ്പാക്കാതിരിക്കാന്‍ സാധിക്കില്ല എന്നും അത് നടപ്പാക്കില്ലെന്ന് പറയുന്നത് വലിയ പ്രശ്‌നമാവുകയും വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയും ചെയ്യും' മുന്‍ നിയമ-നീതിന്യായ മന്ത്രി കൂടിയായ കപില്‍ സിബല്‍ പറഞ്ഞു.

 

 

സിഎഎയ്ക്കെതിരെ രാജ്യവ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭത്തെ ഒരു 'നേതാവും' ഇന്ത്യയിലെ ജനങ്ങളും' തമ്മിലുള്ള പോരാട്ടമാണെന്ന് കപില്‍ സിബല്‍ വിശേഷിപ്പിച്ചു.

എന്‍ആര്‍സി, എന്‍പിആറിനെ അടിസ്ഥാനമാക്കിയുള്ളതാണ്, എന്‍പിആര്‍ നടപ്പാക്കേണ്ടത് ലോക്കല്‍ രജിസ്ട്രാര്‍ ആണ്. ഒരു സംസ്ഥാനതല ഉദ്യോഗസ്ഥനെ ഇന്ത്യാ യൂണിയനുമായി സഹകരിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല എന്നതാണ് ചില സംസ്ഥാനങ്ങള്‍ പറയുന്നത്. പ്രായോഗികമായി ഇത് സാധ്യമാണോ ഇല്ലയോ എന്ന് എനിക്ക് ഉറപ്പില്ല. എന്നാല്‍ ഭരണഘടനാപരമായി, പാര്‍ലമെന്റ് പാസാക്കിയ നിയമം പാലിക്കില്ലെന്ന് പറയുന്നത് സംസ്ഥാന സര്‍ക്കാരിന് വളരെ ബുദ്ധിമുട്ടാണ്.'- കപില്‍ സിബല്‍ പറഞ്ഞു.

അതേസമയം വിദ്യാര്‍ത്ഥി സമരത്തിന് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. സിഎഎയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ച ആദ്യത്തെ സംസ്ഥാനമാണ് കേരളം. സിഎഎയ്‌ക്കെതിരെ ആദ്യമായി നിയമസഭയില്‍ പ്രമേയം പാസാക്കിയതും കേരളമാണ

OTHER SECTIONS