കാരായി രാജന് സിബിഐയുടെ ശാസന

By sruthy sajeev .14 Sep, 2017

imran-azhar

 


കൊച്ചി: ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച ഫസല്‍ വധക്കേസ് പ്രതി കാരായി രാജനെ സിബിഐ കോടതി ശാസിച്ചു. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചു തലശേരിയില്‍ പൊതുചടങ്ങില്‍ പങ്കെടുത്തതിനാണ് കോടതിയുടെ ശാസന. രാജന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപെ്പട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി.

 

കണ്ണൂരില്‍ പ്രവേശിക്കരുതെന്ന് ഉപാധിയോടെയായിരുന്നു കോടതി നേരത്തെ രാജന് ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്നാണ് സിബിഐ കോടതിയെ സമീപിച്ചത്. അതേസമയം രാജന്റെ ജാമ്യം റദ്ദാക്കാനാകിലെ്‌ളന്നും കോടതി വ്യക്തമാക്കി.

 

വ്യവസ്ഥ ലംഘിച്ചതു വഴി സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നതിന് തെളിവിലെ്‌ളന്നു ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കാന്‍ സാധിക്കിലെ്‌ളന്ന് കോടതി അറിയിച്ചത്. അതേസമയം രാജന് തിരുവനന്തപുരത്ത് താമസിക്കുവാന്‍ നല്‍കിയ അനുവാദം കോടതി റദ്ദാക്കി. തിരുവനന്തപുരത്ത് പാര്‍ട്ടി നേതൃത്വത്തിലുള്ള പ്രസില്‍ ജോലി ചെയ്യുന്നതിനുവേണ്ടി കോടതി നേരത്തെ ജാമ്യത്തില്‍ ഇളവ് അനുവദിച്ചിരുന്നു.

 

OTHER SECTIONS