കർണാടക ടൂറിസം മന്ത്രിക്ക് കോവിഡ് ; ഉത്തർപ്രദേശിൽ ചേതൻ ചൗഹാനാടക്കം രണ്ടു മന്ത്രിമാർക്കും കോവിഡ്

By online desk .12 07 2020

imran-azhar

ബെംഗളൂരു: രാജ്യത്താകെ വൈറസ് വ്യാപനം വർധിച്ചുകൊണ്ടിരിക്കുന്നു . കർണാടക ടൂറിസം മന്ത്രി സി ടി രവിക്കും ഉത്തർപ്രദേശിലെ രണ്ടു മന്ത്രിമാർക്കും കോവിഡ് സ്ഥിരീകരിച്ചു.  വൈറസ് ബാധ സ്ഥിരീകരിച്ച കാര്യം സി ടി രവി തന്നെയാണ് വ്യക്തമാക്കിയത്ഒരാഴ്ചക്കിടെ ഞാൻ രണ്ടു തവണ കോവിഡ് പരിശോധനക്ക് വിധേയനായി ആദ്യ പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു . എന്നാൽ രണ്ടാം തവണ പോസിറ്റീവ് ആയി കർണ്ണാടകയിൽ നിന്നും രോഗം സ്ഥിരീകരിക്കുന്ന ആദ്യ മന്ത്രിയാണ് അദ്ദേഹം.

 

കൂടാതെ ക്യാബിനറ് മന്ത്രിയും ഉത്തർ പ്രദേശ് മുൻ ക്രിക്കറ്റ് താരവുമായിരുന്ന
ഉപേന്ദ്ര തിവാരി, ചേതന്‍ ചൗഹാന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥീരീകരിച്ചത്.ഇവരുടെ പരിശോധന ഫലവും പോസിറ്റീവ് ആവുകയായിരുന്നു. നേരത്തെ രോഗം സ്ഥിരീകരിച്ച മന്ത്രിമാരായ രാജേന്ദ്ര പ്രതാപ് സിങ്, ധരം സിങ് സെയ്‌നി എന്നിവർ എപ്പോൾ ചികിത്സയിലാണ്. കൂടാതെ പ്രതിപക്ഷ നേതാവ് റാം ഗോവിന്ദ് ചൗധരിയും വൈറസ് ബാധയെത്തുടർന്ന് ചികിത്സയിലാണ്

OTHER SECTIONS