രാമക്ഷേത്രം വേണ്ടവര്‍ ബിജെപിക്കും ബാബ്‌റി മസ്ജിദ് വേണ്ടവര്‍ കോണ്‍ഗ്രസിനും വോട്ട് ചെയ്യുക: ബിജെപി എംഎല്‍എ

By Shyma Mohan.19 Apr, 2018

imran-azhar


    ബംഗളുരു: മെയ് 12ന് നടക്കാനിരിക്കുന്ന കര്‍ണ്ണാടക തിരഞ്ഞെടുപ്പ് ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള പോരാട്ടമെന്ന് ബിജെപി എം.എല്‍.എ സഞ്ജയ് പാട്ടീല്‍. താന്‍ ഒരു ഹിന്ദുവാണെന്നും ഇത് ഹിന്ദുരാജ്യമാണെന്നും രാമക്ഷേത്രം വേണ്ടവര്‍ ബിജെപിക്കും ബാബ്‌റി മസ്ജിദ്, ടിപ്പു ജയന്തി വേണ്ടവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ലക്ഷ്മി ഹബാലിക്കറിന് വോട്ട് ചെയ്യണെന്നും സഞ്ജയ് പാട്ടീല്‍ ബെലഗവിയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ പറഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് റോഡിനെ സംബന്ധിച്ചതോ കുടിവെള്ളത്തെ സംബന്ധിച്ചതോ അല്ല. ഇത് മുസ്ലീങ്ങളും ഹിന്ദുക്കളും തമ്മിലുള്ള പോരാട്ടത്തിന്റേതാണ്. ശിവാജി മഹാരാജ്, ഷംഭാജി മഹാരാജ്, രാമക്ഷേത്രം എന്നിവയെ പൂജ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്നും പാട്ടീല്‍ പറഞ്ഞു.  

OTHER SECTIONS