ബി എസ് യദ്യൂരപ്പയുടെ മകൾക്കും കോവിഡ്

By online desk .03 08 2020

imran-azhar

 

ബംഗളുരു: കർണാടക മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയുടെ മകൾക്കും കോവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇവരെ മണിപ്പാലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി യദ്യൂരപ്പക്ക് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഈ വിവരം അദ്ദേഹം തന്നെ തന്റെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. തന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും താനുമായി സമ്പർക്കത്തിലേർപ്പെട്ടവരോട് നിരീക്ഷണത്തിൽ പ്രവേശിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു

OTHER SECTIONS