കരുവന്നൂര്‍ സഹകരണ തട്ടിപ്പ്; ഫിലോമിനയുടെ കുടുംബത്തിന് മന്ത്രി ആര്‍ ബിന്ദു നിക്ഷേപത്തുക കൈമാറി

By parvathyanoop.06 08 2022

imran-azhar

 

തൃശൂര്‍: കരുവന്നൂര്‍ സഹതരണ ബാങ്ക് തട്ടിപ്പിനിരയായ മരിച്ച ഫിലോമിനയുടെ കുടുംബത്തിന് നിക്ഷേപ തുക കൈമാറി. മന്ത്രി ആര്‍ ബിന്ദു നേരിട്ടെത്തിയാണ് നിക്ഷേപത്തുക കൈമാറിയത്. ഫിലോമിനയുടെയും ഭര്‍ത്താവിന്റെയും അക്കൗണ്ടിലുള്ള 23 ലക്ഷം രൂപയാണ് കുടുംബത്തിന് തിരികെ ലഭിച്ചത്.കൃത്യസമയത്ത് ബാങ്ക് പണം നല്‍കാതിരുന്നതിനാല്‍ ഫിലോമിനയ്ക്ക് മികച്ച ചികിത്സ ലഭ്യമാക്കാനായിരുന്നില്ല.

 

നിക്ഷേപകര്‍ക്ക് ഒരു രൂപ പോലും നഷ്ടമാകില്ലെന്നാണ് സഹകരണ മന്ത്രി വി എന്‍ വാസവന്‍ ആവര്‍ത്തിച്ച് ഉറപ്പ് നല്‍കിയിരുന്നു.ഒരു മാസത്തോളം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ഫിലോമിന കഴിഞ്ഞമാസം ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു.

 

ചികിത്സക്കായി പണം പലതവണ ആവശ്യപ്പെട്ടെങ്കിലും ബാങ്ക് ജീവനക്കാര്‍ തിരിച്ചയച്ചുവെന്നാണ് കുടുംബം പറഞ്ഞിരുന്നു.കാലാവധി പൂര്‍ത്തിയാക്കിയ നിക്ഷേപങ്ങള്‍ തിരികെ നല്‍കാന്‍ 35 കോടി അടിയന്തരമായി സര്‍ക്കാര്‍ നല്‍കിയിരുന്നു

 

 

OTHER SECTIONS