കശ്മീരികള്‍ സഹോദരന്മാര്‍ സംരക്ഷിക്കേണ്ടത് സംസ്ഥാനങ്ങളുടെ കടമയെന്ന് രാജ്നാഥ് സിംഗ്

By Subha Lekshmi B R.21 Apr, 2017

imran-azhar

ന്യൂഡല്‍ഹി:കശ്മീരികള്‍ രാജ്യത്തെ എല്ളാ സംസ്ഥാനങ്ങളിലും ഉണ്ടെന്നും ഇവരുടെ സുരക്ഷ ഉറപ്പു വരുത്തേണ്ടത് സംസ്ഥാനങ്ങളുടെ ബാധ്യതയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. രാജസ്ഥാനിലെ ചിത്തോഗഡില്‍ കശ്മീരി വിദ്യാര്‍ഥികളെ ആക്രമിച്ച സംഭവത്തെ അപലപിച്ച ശേഷമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി ഇക്കാര്യം പറഞ്ഞത്.

 

രാജ്യത്തെ ഒന്ന്, രണ്ട് സ്ഥലങ്ങളില്‍ കശ്മീരി ജനതയോട് മോശമായി പെരുമാറുന്ന സംഭവം ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കശ്മീരികളെ ആക്രമിച്ച സംഭവങ്ങള്‍ നടന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് എല്ളാം സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

കശ്മീരികളും ഇന്ത്യന്‍ പൌരന്മാരാണ്. രാജ്യത്തെ എല്ളാം അവകാശങ്ങളും അവര്‍ക്കുണ്ട്. ദേശീയ സുരക്ഷയ്ക്ക് വേണ്ടി ഒരുപാട് സഹായങ്ങള്‍ അവര്‍ ചെയ്യുന്നുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. കശ്മീരികളെ മറ്റ് എല്ളാം സംസ്ഥാനങ്ങളിലെ പൌരന്‍മാരും സഹോദരന്മാരെ പോലെ കാണണം. അവര്‍ ഇന്ത്യന്‍ പൌരന്മാരാണെന്ന് ഓര്‍മ വേണമെന്നും നമ്മള്‍ ഒരു കുടുംബമാണെന്നും മന്ത്രി ഓര്‍മിപ്പിച്ചു. രാജസ്ഥാനിലെ ആക്രമണത്തെക്കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

OTHER SECTIONS