ബജറ്റ് ചോര്‍ച്ച ; ധനമന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ പുറത്താക്കി

By sruthy sajeev .03 Mar, 2017

imran-azhar


തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ചോര്‍ന്ന സംഭവത്തില്‍ ധനമന്ത്രിയുടെ സ്റ്റാഫിലുണ്ടായിരുന്ന ഒരാളെ പുറത്താക്കി. മന്ത്രിയുടെ അസിസ്റ്റന്റ് ൈപ്രവറ്റ് സെക്രട്ടറിയും മാധ്യമവിഭാഗം ചുമതലയുമുണ്ടായിരുന്ന മനോജ് കെ. പുതിയവിളയ്‌ക്കെതിരേയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ബജറ്റ് പ്രസംഗം തീരുന്നതിന് മുന്‍പ് മാധ്യമങ്ങള്‍ക്ക് വാട്‌സ് ആപ്പ്, ഇ മെയില്‍ എന്നീ നവമാധ്യമങ്ങളിലൂടെ ഇയാള്‍ വിവരങ്ങള്‍ നല്‍കിയെന്ന് കണ്ടെത്തിയതോടെയാണ് നടപടി. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് മനോജ് മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെത്തിയത്. മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കിയതില്‍ ഗുരുതരമായ ജാഗ്രതക്കുറവ് ഉണ്ടായിയെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍. ഇതേതുടര്‍ന്നാണ് നടപടി. എന്നാല്‍ പുതിയ ബജറ്റ് അവതരിണമെന്നാവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തി. ഈ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷം ഗവര്‍ണ്ണറെ കണ്ടു.

OTHER SECTIONS