എറണാകുളം - കോട്ടയം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു

By Shyma Mohan.19 Aug, 2018

imran-azhar


    കോട്ടയം: എറണാകുളം - കോട്ടയം റൂട്ടില്‍ റെയില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതമാകും പുനഃസ്ഥാപിക്കുക. ഞായറാഴ്ച രാവിലെ ആറു മണിയോടെ ഭാഗികമായി പുനഃസ്ഥാപിക്കുമെന്നാണ് റെയില്‍വേ അറിയിച്ചിരിക്കുന്നത്. ട്രയല്‍ റണ്‍ നടത്തിയ ശേഷമാണ് റെയില്‍വേ ഇക്കാര്യം അറിയിച്ചത്. ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് റെയില്‍ ഗതാഗതം പൂര്‍ണ്ണമായും സംസ്ഥാനത്ത് സ്തംഭിച്ചിരുന്നു.