ഓണം വാരാഘോഷത്തിന് ഗംഭീര തുടക്കം- ചിത്രങ്ങൾ കാണാം

By DM.04 Sep, 2017

imran-azhar

സംസ്ഥാന സർക്കാർ ഒരുക്കുന്ന ഈ വർഷത്തെ ഓണം വാരാഘോഷപരിപാടികൾക്ക് തുടക്കമായി. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ആഘോഷപരിപാടികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.നടൻ മമ്മൂട്ടി മുഖ്യാതിഥിയായി എത്തി . ചടങ്ങിൽ നടി മഞ്ജുവാര്യരുടെ നൃത്തം അരങ്ങേറി.

ഓണാഘോഷത്തിന്റെ വരവ് അറിയിച്ച് സെപ്തംബർ ഒന്നിന് വൈകുന്നേരം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ കനകക്കുന്ന് കൊട്ടാരവളപ്പിൽ പതാക ഉയർത്തിയതോടെയാണ് ഇത്തവണത്തെ ഓണാഘോഷപരിപാടികൾക്ക് തുടക്കമായത്. തുടർന്ന് കവടിയാർ മുതൽ മണക്കാട് വരെയുള്ള വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ, മന്ത്രി എം.എം.മണി നിർവ്വഹിച്ചു.

 

 

സർക്കാർ ഒരുക്കുന്ന ഓണാഘോഷപരിപാടികൾ ഈ വർഷം നഗരത്തിനകത്തും പുറത്തുമായി മുപ്പത് വേദികളിൽ നടക്കും. 14 ജില്ലകളിലെയും ജില്ലാ ടൂറിസം പ്രോമോഷൻ കൗൺസിലുകളുടെ നേതൃത്വത്തിൽ അതത് ജില്ലകളിലും ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. സെപ്തംബർ ഒൻപതിന് നടക്കുന്ന വർണ്ണശബളമായ ഘോഷയാത്രയോടെയാണ് ഓണം വാരാഘോഷപരിപാടികൾക്ക് സമാപനമാകുക.

കലാകൗമുദി ഓണം സ്പെഷ്യൽ വായിക്കാം ..

 

loading...