'കൂത്താടി' വിളയാട്ടം ; സംസ്ഥാനത്ത് പുരുഷ ശരീര വ്യാപാരം പെരുകുന്നു

By Anju N P.13 Oct, 2017

imran-azhar

 

കോഴിക്കോട് : സംസ്ഥാനത്ത് മെയില്‍ എസ്‌കോര്‍ട്ട് സംഘങ്ങള്‍ വ്യാപിക്കുന്നു. ആഗോള സെക്സ് വാണിഭത്തിന്റെ കേരളത്തിലേ ഏറ്റവും വലിയ കേന്ദ്രങ്ങള്‍ തിരുവനന്തപുരത്ത് കോവളത്തും, കൊച്ചിയിലും കോഴിക്കോടുമാണ്. നക്ഷത്ര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ഇവയുടെ വിളിപേര് 'കൂത്താടി' എന്നാണ്.

 

ഓണ്‍ലൈന്‍ വഴിയും സോഷ്യല്‍മീഡിയയിലെ വിവിധ ഗ്രൂപ്പുകള്‍ വഴിയുമാണ് പുരുഷ ശരീര വ്യാപാരം സംസ്ഥാനത്ത് പൊടിപൊടിക്കുന്നത്. ഹോട്ടലുകളും ലോഡ്ജുകളും കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. വിദേശ, അന്തര്‍ സംസ്ഥാന ടൂറിസ്റ്റുകളായ സ്ത്രീകളാണ് ഹോട്ടലുകളിലേ മുഖ്യ കസ്റ്റമര്‍മാര്‍. ഇവര്‍ക്കാവശ്യമായ എല്ലാ സംരക്ഷണവും ഹോട്ടലുകാര്‍ ഉറപ്പുവരുത്തും.

 


കൂടാതെ സ്വന്തമായി എസ്‌കോര്‍ട്ട് സൈറ്റുകള്‍ വഴി ബിസിനസുകള്‍ പിടിക്കുന്ന യുവാക്കളും ഉണ്ട്.വിദേശ വനിതകള്‍ക്കായി കൂത്താടികളായി വരുന്ന ആണ്‍കുട്ടികളുടെ എച്.ഐ.വി ടെസ്റ്റ് വരെ ഏജന്റുമാര്‍ നടത്തി റിസള്‍ട്ട് ഇത്തരക്കാര്‍ക്ക് കൈ മാറാറുണ്ടെന്ന് പേരോ ദൃശ്യങ്ങളോ പകര്‍ത്താന്‍ വിസമ്മതിച്ച യുവാവിന്റെ വെളിപ്പെടുത്തല്‍.

 

ഒരു ദിവസം പൂര്‍ണ്ണമായി ഇവര്‍ക്കൊപ്പം ചിലവഴിക്കുന്നതിന് 15,000 മുതല്‍ 20,000 രൂപവരെയാണ് ഓഫര്‍. നാല് മണിക്കൂര്‍ മുതല്‍ ആറ് മണിക്കൂര്‍ വരെ സമയം ചിലവിടുന്നതിന് 6000 രൂപമുതല്‍ 12000 വരെ ലഭ്യമാകും.15 വയസ്സ് മുതല്‍ 30 വയസ്സ് വരെയുള്ളവര്‍ക്കാണ് ഡിമാന്‍ഡ്. സോഷ്യല്‍ മീഡിയകളില്‍ നേരിട്ട് ലഭിക്കാവുന്ന നമ്പറുകള്‍ ഉണ്ടായിട്ടും ടൂറിസത്തിന്റേയും, ഹോട്ടല്‍ വ്യാപാരത്തിന്റേയും മറവില്‍ നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ പോലീസ് മനപൂര്‍വ്വം കണ്ണടക്കുകയാണ്.

 

loading...